11:03pm 14 September 2026
NEWS
റവ.വി. വി. ബഹനാൻ കോർ എപ്പിസ്കോപ്പ നിര്യാതനായി
14/09/2026  10:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റവ.വി. വി. ബഹനാൻ കോർ എപ്പിസ്കോപ്പ നിര്യാതനായി

( സഭയിലെ സീനിയർ വൈ​​ദികൻ എന്ന നിലയിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, കോട്ടയം ഇടുക്കി എറണാകുളം ജില്ലകൾ അച്ചന്റെ കർമ്മമേഖലകളാണ് )

കൊച്ചി / കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദീകൻ കുന്നക്കുരുടി നാരകത്ത് റവ. വി. വി. ബഹനാൻ കോർ എപ്പിസ്കോപ്പ നിര്യാതനായി. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. മലങ്കരസഭയുടെ നിരവധി നിർണായഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സഭയുടെ അങ്കമാലി, കണ്ടനാട്, കോട്ടയം സെൻട്രൽ എന്നീ ഭദ്രാസനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭൗതിക ശരീരം ഇന്ന് ( 15:09:2026  ചൊവ്വാ 12:00 PM ) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന്  വിലാപയാത്രയായി തെക്കേ ഐരാപുരം കുരിശുപള്ളി, ചെറു നെല്ലാട് കുരിശുപള്ളി, നെല്ലാട് കുന്നത്തോളി കുരിശുപള്ളി എന്നിവിടങ്ങളിൽ  നഗരികാണിക്കൽ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം 22 വർഷമായി സേവനമനുഷ്ഠിക്കുന്ന കുറുപ്പുംപടി സെന്റ് തോമസ്  ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ എത്തിക്കും. ഇവിടെ സംസ്ക്കാരശുശ്രൂഷയുടെ രണ്ടാം ഘട്ടം നടക്കും. വൈകീട്ട്  5 മണി മുതൽ ഭവനത്തിൽ പൊതുദർശനം. ബുധൻ രാവിലെ കുന്നക്കുരുടി സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വി. കുർബാന. 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് കുന്നക്കുരുടി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവലയത്തിൽ സമാപന ശുശ്രൂഷ. തുടർന്ന് അനുശോചന സമ്മേളനം. സംസ്ക്കാര ശുശ്രൂഷയ്ക്ക് മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും.

ജീവചരിത്രം 

റവ വി. വി. ബഹനാൻ കോർ- എപ്പിസ്കോപ്പാ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദീകൻ. പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.മലങ്കര സഭയിലെ വിവിധ ഇടവകകളിൽ വികാരിയായും സഭാ സ്ഥാപനങ്ങളിൽ  പ്രധാന ചുമതലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ഭദ്രാസനത്തിലെ കുന്നക്കുരുടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലും, കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലുമായി ഒരേ സമയം 40 വർഷത്തോളം പൗരോഹിത്യ സേവനമനുഷ്ഠിച്ചു. 2004 മുതൽ കുറുപ്പുംപടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ച് വരുന്നു. കുറുപ്പംപടി സെന്റ് തോമസ് കാതോലിക്കേറ്റ് സെന്റർ, കിഴുമുറി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മുണ്ടക്കയം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ  പള്ളി, കോയമ്പത്തൂർ തടാകം ആശ്രമം, ഐരാപുരം ഗാർഡിയൻ ഏഞ്ചൽ ചാപ്പൽ എന്നിവിടങ്ങളിലും  പൗരോഹിത്യ ശുശ്രൂഷ  നിർവ്വഹിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ രംഗത്തെ സേവനം:- 

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ, മുണ്ടക്കയം പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

ആരോഗ്യ-സാമൂഹിക മേഖലകളിലെ സേവനം :- 

സഭാ - വിദ്യാഭ്യാസ- ആരോഗ്യ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി MOSC മെഡിക്കൽ കോളേജ് ഗവേണിംഗ് ബോർഡ് അംഗം,  എക്സിക്യൂട്ടീവ് ബോർഡ് അംഗം,  SHADE ഓർഗനൈസേഷൻ പ്രസിഡന്റ്, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ്, MOSC മെഡിക്കൽ കമ്മ്യൂണിറ്റി മെഡിസിൻ, അങ്കമാലി ആദം പബ്ലിക് സ്കൂൾ വൈസ് പ്രസിഡന്റ്, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, വരിക്ലായിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

കുടുംബം 
പിതാവ്: പരേതനായ മത്തായി വർഗീസ്
മാതാവ്: പരേതയായ മറിയാമ്മ വർഗീസ്
ഭാര്യ: പരേതയായ മേരിക്കുട്ടി ബെഹനാൻ ( മൂവാറ്റുപുഴ പൊറ്റാസ് കുടുംബാംഗം ) 

മക്കൾ :- 
സന്തോഷ് ബെഹനാൻ, സബി സന്തോഷ്, പരേതയായ ശാന്ത ബെഹനാൻ.

കൊച്ചുമക്കൾ 

ഡോ. ബെഹനാൻ സന്തോഷ്, 
മേരി ലിസ ഐസക്,
ജോഷ്വാ ബെഹനാൻ,
സുസൈൻ ബെഹനാൻ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img