
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസ് (DiMS) ഡിഗ്രി കോളേജിന്റെ ഡയറക്ടർ ആയി ഫാ.ഡോ. ആന്റണി വടക്കേകര ചുമതലയേറ്റു. മൂല്യാധിഷ്ഠിത മാധ്യമ പഠനത്തിനായി വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡിഗ്രി കോളേജാണ് DiMS ചാലക്കുടി.
ഒരു വ്യാഴവട്ടക്കാലത്തെ വിജയകരമായ മാധ്യമ വൈജ്ഞാനിക സേവന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിൽ Multi-Media, Visual Communication, Journalism, Graphic Design & Animation, Film & Television എന്നീ വിഷയങ്ങളിൽ നാല് വർഷത്തെ ഡിഗ്രി കോഴ്സുകളാണ് നടത്തപ്പെടുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്. ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനത്തിൽ മികച്ച അധ്യാപകരുടെ സേവനവും, സാങ്കേതിക തികവുള്ള ആക്കാദമിക്ക് -കമ്പ്യൂട്ടർ ലാബുകളും, ഓഡിയോ-വീഡിയോ സ്റ്റുഡിയോകളും, ഡോൾബി പ്രിവ്യൂ തിയേറ്ററും, വിശാലമായ ലൈബ്രറിയും, ഗുഡ്നെസ്സ് ടെലിവിഷൻ ചാനലിൽ പ്രായോഗിക പരിശീലനവും നല്കിവരുന്നു.
സീറോമലബാർസഭയുടെ പബ്ലിക് റിലേഷൻസ് ഓഫിസറും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി സേവന കാലാവധി പൂർത്തിയാക്കിയ ഫാ. ആന്റണി വടക്കേകര ഇനി DiMS കോളേജിനെ നയിക്കും. ആക്കാഡമിക്ക് കോർഡിനേറ്റർ ആയിരുന്ന ഡോ. സിനോജ് പ്രിൻസിപ്പൽ ആയും നിയമിതനായിട്ടുണ്ട്. റവ.ഡോ. റോബിൻ ചിറ്റൂപ്പറമ്പിൽ സഭാ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലും ഫാ. സെബാസ്റ്റ്യൻ കളപ്പുരത്തൊട്ടി സ്ഥലം മാറിപ്പോകുന്നതിനാലുമാണ് പുതിയ നിയമനങ്ങൾ.











