02:36pm 13 November 2025
NEWS
റീട്ടയിൽ മാർട്ട് ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് വിന്റർ ഡ്രൈവ് പ്രമോഷൻ ഇന്ന് മുതൽ 6 മാസക്കാലം
13/11/2025  11:34 AM IST
nila
 റീട്ടയിൽ മാർട്ട് ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് വിന്റർ ഡ്രൈവ്  പ്രമോഷൻ ഇന്ന് മുതൽ 6 മാസക്കാലം

ദോഹ: റീട്ടെയില്‍ മാര്‍ട്ടും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ മെഗാ പ്രമോഷന്‍ 'വിന്റര്‍ ഡ്രൈവ്' പ്രഖ്യാപിച്ചു. നവംബര്‍ 13 മുതല്‍ 2026 മെയ് 12 വരെ നീളുന്ന പ്രമോഷനിലൂടെ ഭാഗ്യശാലികള്‍ക്ക് ആറ് പുതിയ കാറുകള്‍ നേടാനുള്ള അവസരമുണ്ടാകുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

53 വര്‍ഷത്തെ വിശ്വാസവും ഗുണനിലവാരവുമാണ് റീട്ടെയില്‍ മാര്‍ട്ടിന്റെയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.  ഓരോ 50 റിയാല്‍ ഷോപ്പിംഗിനും ഒരു ഇ-റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകള്‍ നറുക്കെടുത്താണ് ഒരു ജിഡബ്ല്യു എം ടാങ്ക് 500, അഞ്ച് എം ജി ഇസെഡ് എസ് എസ് യു വി കാറുകളും സമ്മാനമായി നല്‍കുന്നത്. 

റാഫിള്‍ ഡ്രോ 2026 മെയ് 14ന് വക്രയിലെ റീട്ടെയില്‍ മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കാളിത്തത്തിനുമായി റീട്ടെയില്‍ മാര്‍ട്ട്, ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വീസ് ടീമിനെ ബന്ധപ്പെടാവുന്നതാണ്. 

വാര്‍ത്താ സമ്മേളനജ്ജില്‍ ജനറല്‍ മാനേജര്‍ ജാഫര്‍ ടി കെ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പദ്‌മേഷ് ചെല്ലത്ത്, ഓപറേഷന്‍ മാനേജര്‍ ഹസ്ഫര്‍ റഹ്മാന്‍, റീട്ടയില്‍ ഹെഡ് അരുണ്‍ എസ് പിള്ളൈ, അസ്ഗര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img