11:08pm 15 June 2026
NEWS
വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിന് നിയന്ത്രണം
15/06/2026  04:39 PM IST
ചെറുകര സണ്ണിലൂക്കോസ്
വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിന് നിയന്ത്രണം

 

സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് കഴിയില്ല. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

'നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു' -അറിയിപ്പില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുന്നത്. സദ്ഭരണം, സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം. അന്താരാഷ്ട്ര വികസനകാഴ്ചപ്പാട് പ്രതിഫലിക്കുന്നതാവും ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ദിരാ ഗാരന്റി' നടപ്പാക്കാനുള്ള വകയിരുത്തല്‍ ബജറ്റിലുണ്ടാവും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img