05:40am 14 September 2026
NEWS
അശാന്തമായ ഇറാൻ: ഇസ്ലാമിക ഭരണകൂടത്തിന് ഏറെ ഭീഷണികൾ
31/01/2026  10:41 PM IST
കല്ലമ്പലം അൻസാരി
അശാന്തമായ ഇറാൻ: ഇസ്ലാമിക ഭരണകൂടത്തിന് ഏറെ ഭീഷണികൾ

ഇറാനിൽ അലയടിച്ച ജനകീയ പ്രക്ഷോഭം അതിന്റെ രൂക്ഷമായ അവസ്ഥയിൽ ഏതാണ്ട് ഒരു പിടി അയഞ്ഞ മട്ടിൽ തുടരുകയാണിപ്പോൾ. ഇറാനിലെ ഇസ്ലാമിക ഭരണകൂടം നിലവിൽ വന്ന 1979 നു ശേഷം അവർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഈ പ്രക്ഷോഭം. രാജ്യത്തുടനീളം അലയടിച്ച പ്രക്ഷോഭം ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ടാണ് ഇറാനിയൻ അധികാരികൾ നിയന്ത്രണവിധേയമാക്കിയത്. ഇറാനികളിൽ നിന്ന് വിഭിന്നരായ കുർദ്ദിഷ് വംശജർ താമസിക്കുന്ന മേഖലകളിലായിരുന്നു ശക്തമായ പ്രക്ഷോഭം. ഏതാണ്ട് അയ്യായിരത്തിൽപ്പരം പേർ ഈ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്രക്ഷോഭകർക്ക് നേരെ വെടിയുണ്ടകൾ പായിച്ചാണ് പലയിടങ്ങളിലും പ്രക്ഷോഭം അടിച്ചമർത്തിയത്. എന്നാൽ പ്രശ്‌നം പരിപൂർണ്ണമായി നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഇനിയും പറയാറായിട്ടില്ല.

കഴിഞ്ഞ ഡിസംബർ 28 നാണ് ഇറാനിൽ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നത്. നിരവധി സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഇറാനിൽ ഇത്തവണ കലാപം ആളിപ്പടരുന്നത് തകർന്നടിഞ്ഞ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം കുതിച്ചുയർന്ന് ജനജീവിതം ദുസ്സഹമായി. ഇറാന്റെ ആണവപരീക്ഷണങ്ങളുടെ പേരിൽ പ്രചരിക്കപ്പെട്ട സാമ്പത്തിക ഉപരോധങ്ങളാണ് ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ തകർത്തിട്ടത്. ഇറാൻ റിയാലിന്റെ മൂല്യം ചരിത്രത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കുത്തനെ കൂപ്പുകുത്തി. ഡോളറിന് 42000 റിയാലായിരുന്നു വിപണനമൂല്യം. ഇന്നത് 14 ലക്ഷമായി ഇടിഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം അനിയന്ത്രിതമായി കുതിച്ചുയർന്നു 50 ശതമാനത്തിന് മുകളിലെത്തിയിരിക്കുന്നു. ജനജീവിതം ഇത്രയധികം ദുസ്സഹമായ ഒരു അവസ്ഥ ഇറാനിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ഉപരോധങ്ങൾക്ക് പുറമെ പ്രകൃതിദുരന്തങ്ങളം ഇറാന്റെ സാമ്പത്തിക വ്യവസ്ഥിതിയെ തകർത്തിടാൻ കാരണമായി. ഈയടുത്ത കാലത്ത് കടുത്ത വൈദ്യുതി ക്ഷാമത്തിൽ ഇറാന്റെ നാടും നഗരവും ഇരുട്ടിലായി. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെയാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ഉയർത്തുന്ന നിരന്തരമായ യുദ്ധഭീഷണി. അനിശ്ചിതത്വത്തിലായ ഇറാൻ ജനങ്ങൾക്ക് തെരുവിലിറങ്ങാതെ വേറെ വഴിയില്ലെന്നുള്ള അവസ്ഥയാണ് സംജാതമായിരുന്നത്.

ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാനിലെ ഭരണകൂടം ഉരുക്കുമുഷ്ടി തന്നെയാണ് പ്രയോഗിച്ചത്. ഇറാനിയൻ സൈന്യത്തിന്റെ പിന്തുണ ആർജ്ജിച്ചുകൊണ്ട് സമരം അടിച്ചമർത്താൻ അവരെതന്നെ ഭരണകൂടം ജനങ്ങൾക്കെതിരായി തെരുവിലിറക്കി. നിരായുധരായ പ്രക്ഷോഭകാരികൾക്കെതിരെ വെടിയുണ്ടകൾ പായിച്ച് കൊണ്ടാണ് സൈന്യം മറുപടി പറഞ്ഞത്. അയത്തൊള്ള അലി ഖൊമൈനി തന്നെ പരസ്യമായി രംഗത്ത് വന്ന് പ്രക്ഷോഭകാരികളെ 'കലാപകാരികൾ' എന്ന് മുദ്രകുത്തി. അമേരിക്കൻ ഭരണകൂടത്തിന്റെ അച്ചാരം വാങ്ങി രാഷ്ട്രത്തെ അട്ടിമറിക്കാൻ ഇറങ്ങിയവരാണ് സമരക്കാർ എന്നുവരെ ഖൊമൈനി ആക്ഷേപിച്ചു. ഇന്റർനെറ്റും മറ്റ് വാർത്താ വിനിമയ മാധ്യമങ്ങളും നിരോധിച്ചുകൊണ്ട് ആശയ വിനിമയത്തിന്റെ ബ്ലാക്ക്ഔട്ട് തന്നെ ഇറാനിൽ നടപ്പിലായി. സൈന്യത്തിന്റെ വെടിയുണ്ടകൾക്കെതിരെ പാഞ്ഞടുത്ത ജനരോഷം ആയിരക്കണക്കിന് രക്തസാക്ഷികളെയാണ് സൃഷ്ടിച്ചത്. കൂട്ടത്തിൽ നിരവധി സൈനികരും കൊല്ലപ്പെട്ടു.

ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരസ്യമായി ഇടപെട്ടതോടെ സമരത്തിന്റെ മട്ടും ഭാവവും മാറി. ജനങ്ങളെ വെടിവച്ച് കൊല്ലാൻ ഇസ്ലാമിക ഭരണകൂടം തുനിഞ്ഞാൽ അമേരിക്ക നേരിട്ട് ഇടപെടുമെന്നു ട്രംപ് ഭീഷണി മുഴക്കി. പ്രക്ഷോഭം ഇറാന്റെ ആഭ്യന്തര വിഷയമല്ലെന്ന് ട്രംപ് പറഞ്ഞതോടെ സൈനികപരമായ ഇടപെടൽ നടത്താൻ ട്രംപ് തയ്യാറാകുന്നുവെന്ന സ്ഥിതി അന്തരീക്ഷത്തിലുണ്ടായി. അതൊരു വലിയ ഭീഷണിയായിത്തന്നെ ഇറാൻ കണക്കിലെടുത്തു. അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അവരുടെ സഖ്യകക്ഷികളായ സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങൾക്ക് നേരെ ഇറാൻ സൈനികാക്രമണം നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. മദ്ധ്യപൂർവ്വദേശമാകെ യുദ്ധത്തിന്റെ നിഴലിൽ ചെന്നെത്തിനിൽക്കുന്ന അവസ്ഥയാണ് ഇതോടെ സംജാതമായത്. ട്രംപിന്റെ സൈനികഭീഷണി ഒഴിവാക്കാൻ സഖ്യരാജ്യങ്ങൾ ഇടപെട്ടതോടെയാണ് ആ അന്തരീഷം മാറിയത്.

1979 ലെ ഇസ്ലാമിക വിപ്ലവത്തിൽ അട്ടിമറിക്കപ്പെട്ട വഹ്‌ലവി രാജവംശത്തിന് വലിയ പിന്തുണ പ്രക്ഷോഭകാരികൾ പ്രത്യക്ഷമായി പ്രകടമാക്കിയത് കൗതുകകരമായ മറ്റൊരു ദിശാസൂചികയാണ്. ഇറാന്റെ അവസാന രാജാവായിരുന്ന മുഹമ്മദ് റിസവഹ്‌ലവി 1979 ലെ ജനകീയ പ്രക്ഷോഭത്തിലാണ് സ്ഥാനത്യാഗം ചെയ്ത് നാടുവിട്ടത്. പാരീസിൽ പ്രവാസത്തിലായിരുന്ന അയത്തുള്ള ഖൊമൈനി ഇറാനിലെത്തി ഇസ്ലാമിക ഭരണകൂടവും സ്ഥാപിച്ചു. 1980 ൽ മുഹമ്മദ് റിസവഹ്‌ലവി ഈജിപ്റ്റിൽ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകനും, കിരീരാടവകാശിയു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img