05:07am 10 September 2026
NEWS
പ്രതിഭകൾക്ക് ആദരവും, ജനപ്രതിനിധികൾക്ക് സ്വീകരണവും
15/02/2026  07:21 PM IST
nila
പ്രതിഭകൾക്ക് ആദരവും, ജനപ്രതിനിധികൾക്ക് സ്വീകരണവും

 മുളക്കുഴ : സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി, കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മുളക്കുഴ പഞ്ചായത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുകയും, വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുകയും ചെയ്തു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മനു, വൈസ് പ്രസിഡന്റ്‌ രമണിക സന്തോഷ്‌, ജില്ലാ പഞ്ചായത്ത് മെമ്പർ നിതിൻ ചെറിയാൻ റെജി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറന്മാരായ അനു. ടി , രതീഷ് കുമാർ. സി ആർ ,
 വി വി സുരേഷ് എന്നിവർക്കാണ് പ്രത്യേക സമ്മേളനത്തിൽവെച്ച് സ്വീകരണം നൽകിയത്. സംസ്ഥാന ഫോക് ലോർ ആക്കാദമി  അവാർഡ് ജേതാവ് മുൻ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദൻ, മെന്റലിസത്തിൽ ലോക റിക്കാർഡ് ജേതാവ് മനോജ്‌ മാത്യു, യു എസ്സ് എ യിലെ നോർത്ത് ഡെക്കോട്ട സർവ്വ കലാശാലയിൽ നിന്നും ഓർഗാനിക് കെമിസ്ട്രി യിൽ പി എച് ഡി നേടിയ മഹിമ മുരളി എന്നിവരെ ആദരിച്ച സമ്മേളനത്തിൽ സംസ്ഥാന ലൈബ്രെറി കൗൺസിലും രഞ്ജിനി വായനശാലയും നടത്തിയ വായനാമത്സരത്തിലും മറ്റ് വിവിധ കലാമത്സരങ്ങളിലും വിജയികളായവർക്കും സമ്മാനങ്ങൾ വിതരണംചെയ്തു. വായനശാല പ്രസിഡന്റ്‌ അഡ്വ.
റെഞ്ചി ചെറിയാൻ അധ്യക്ഷനായ സമ്മേളനം ലൈബ്രെറി കൗൺസിൽ ആലപ്പുഴ ജില്ല സെക്രട്ടറി കെ രഘു പ്രസാദ് ഉത്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ, വായനശാല സെക്രട്ടറി രതീഷ് എസ്,ക്ലബ്ബ് സെക്രട്ടറി സോനു എൻ ആർ രക്ഷധികാരി കെ എൻ സദാനന്ദൻ, ക്ലബ്ബ്‌ ട്രഷറര്‍ സിനു. എം ഷിബു എസ്സ്, ആമിന സൈനുദ്ദീൻ, ഷെഫിന കുഞ്ഞുമോൻ, സോമ കുമാരി എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img