09:52am 31 January 2026
NEWS
ഇന്‍സ്റ്റയില്‍ ചൂടന്‍ ചിത്രങ്ങളമായി രശ്മിക മന്ദാന
18/10/2022  05:31 PM IST
Maya
ഇന്‍സ്റ്റയില്‍ ചൂടന്‍ ചിത്രങ്ങളമായി രശ്മിക മന്ദാന
HIGHLIGHTS

ഫാഷന്‍ സങ്കല്‍പ്പങ്ങളിലൂടെയും രശ്മിക തന്റെ ആരാധകരെ അമ്പരപ്പിക്കുകയാണ്

അഭിനയത്തികവിലൂടെയും തിരശീലയിലെ സൗന്ദര്യത്തിലൂടെയും ഹിന്ദി ചലച്ചിത്ര ലോകത്ത് കുറഞ്ഞ കാലം കൊണ്ട് സ്വന്തമായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് രശ്മിക മന്ദാന. പുഷ്പയിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെയും മനസില്‍ രശ്മിക ഇടം നേടി. 

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമകളുടെ അവിഭാജ്യ ഘടകമായി രശ്മിക മാറിക്കഴിഞ്ഞു. ദക്ഷിണേന്ത്യന്‍, ഹിന്ദി ചലച്ചിത്രരംഗത്ത് രശ്മിക തന്റെ ജൈത്രയാത്ര തുടരുകയാണ്. 

സിനിമകളിലൂടെ മാത്രമല്ല തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളിലൂടെയും രശ്മിക തന്റെ ആരാധകരെ അമ്പരപ്പിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ എണ്ണം 345 ലക്ഷം കടന്നുകഴിഞ്ഞു. 

അടുത്തിടെയാണ് ഒരു മാസികയുടെ കവര്‍ ചിത്രമായി രശ്മിക പ്രത്യക്ഷപ്പെട്ടത്. ചൂടന്‍ ചിത്രങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിച്ചതും. കടല്‍ത്തീരത്ത് കറുത്ത വസ്ത്രങ്ങളിലാണ് ഈചിത്രങ്ങളൊക്കെയും പകര്‍ത്തിയത്. ട്രാവല്‍ ആന്‍ഡ് ലെഷ്വര്‍ ഇന്ത്യ എന്ന യാത്രാമാഗസിന് വേണ്ടിയാണ് ഈ ചിത്രങ്ങള്‍ എടുത്തത്. അവരുടെ വാര്‍ഷിക പ്രത്യേക പതിപ്പിനായി ലോകത്തെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പതിനാറ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇതിലൊന്നായ അബുദാബിയില്‍ വച്ചാണ് രശ്മികയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

ഇതോടൊപ്പം അടുത്തിടെയാണ് രശ്മിക തന്റെ മറ്റൊരു ചൂടന്‍ ചിത്രംഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന തലക്കെട്ടോടെയാണ് ഈ ചിത്രം ഇട്ടിരിക്കുന്നത്. താന്‍ ഈ ചിത്രത്തിന് പത്തില്‍ പത്ത് മാര്‍ക്കും നല്‍കുന്നുവെന്നും ഇവര്‍ കുറിച്ചിരുന്നു. നിങ്ങള്‍ എത്ര മാര്‍ക്ക് നല്‍കുമെന്ന ചോദ്യവും ആരാധരോട് രശ്മിക ചോദിക്കുന്നുണ്ട്. 

ഏതായാലും ഈ ചിത്രങ്ങളോട് ആരാധകര്‍ വലിയ ഇഷ്ടമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. 20ലക്ഷത്തിലധികം പേരാണ് ചിത്രം കുറഞ്ഞ സമയം കൊണ്ട് തന്നെ ലൈക്ക് ചെയ്തത്. 12.5 കെ കമന്റും ഇതിലുണ്ട്. തീയും സ്‌നേഹവും ഉമ്മകളും ഒക്കെ നിറഞ്ഞതാണ് ഇവ. അതീവ ചൂടന്‍, അതിമനോഹരം, മഹത്തായ ശരീരം തുടങ്ങിയ കമന്റുകളുമുണ്ട്. 

അടുത്തിടെ താരം കാമുകനെന്ന് പറയപ്പെടുന്ന സഹതാരം വിജയ് ദേവരക്കൊണ്ടെയുമൊത്ത് മാലി ദ്വീപുകളിലേക്ക് പോയിരുന്നു. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്‍മാരായിരുന്നു. 

അമിതാബച്ചനൊപ്പമെത്തിയ ഗുഡ്‌ബൈ ആണ് താരത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. അല്ലു അര്‍ജുന്റെ പുഷ്പ 2വിലും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുെയും മിഷന്‍ മജ്‌നുവുമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img