
ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ പ്രൊഫ. ഡോ. വി ശിവാനന്ദൻ ആചാരി പരിപാടി ഉദ്ഘാടനം ചെയുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ജൈവസാങ്കേതിക വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രമേഹമുക്ത ഭാവിക്ക് ജൈവസാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗവേഷണ പ്രശ്നവതരണ പരിശീലന പരിപാടി കുസാറ്റിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ പ്രൊഫ. ഡോ. വി ശിവാനന്ദൻ ആചാരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ (ബി. ആർ. സി) അങ്കമാലി ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ജൈവസാങ്കേതിക വകുപ്പ് മേധാവി പ്രൊഫ. ഡോ. എ. പാർവതി, സീനിയർ പ്രൊഫ. ഡോ. സരിത ജി ഭട്ട്, കൺവീനർ ഡോ. ജോമോൻ സെബാസ്റ്റ്യൻ, സി എസ് ഐ ആർ - നിസ്റ്റ് തിരുവനന്തപുരം മുൻ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. കെ.ജി രഘു, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ. എൻ. ഷിനി എന്നിവർ സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, ബന്ധപെടുക: ഡോ. ജോമോൻ സെബാസ്റ്റ്യൻ, അസിസ്റ്റന്റ് പ്രൊഫസർ, ബയോടെക്നോളജി വകുപ്പ്, കുസാറ്റ്. ഫോൺ: 9656755299







