07:34pm 04 September 2026
NEWS
നോബിൾ ഇന്റെർനാഷണൽ സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി
27/01/2025  11:42 PM IST
നോബിൾ ഇന്റെർനാഷണൽ സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

ദോഹ ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷം നോബിൾ ഇന്റെർനാഷണൽ സ്‌കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ സ്‌കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യൂ ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി വൈസ് പ്രിൻസിപ്പൽ റോബിൻ കെ ജോസ് സ്വാഗതം ആശംസിച്ചു ചെയർമാൻ ഹുസൈൻ മുഹമ്മദ് യൂ ട്രഷറർ ഷൗക്കത്തലി താജ്, പ്രിൻസിപ്പൽ ഡോ ഷിബു അബ്ദുൾ റഷീദ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാർന്നതും ഭാരത ദേശിയോത്ഗ്രഥനത്തെ ഉയർത്തിക്കാട്ടുന്നതുമായ സംഗീത നൃത്ത പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ട് വർധിപ്പിച്ചു മാനേജ്‌മെന്റ് ഡയറക്‌ടർ ബോർഡ് അംഗം കെ എം നാസർ, വൈസ് പ്രിൻസിപ്പൽസ് ജയ്മോൻ ജോയ്, ഷിഹാബുദ്ധീൻ എം. റോബിൻ കെ ജോസ് ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ മുഹമ്മദ് ഹസ്സൻ, പദ്‌മ അരവിന്ദ്, ധന്യ ലിന്റോ, ഷഗുൻ കപിൽ ആഷു ശർമ, അസ്‌മ റോഷൻ എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img