
ദോഹ ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷം നോബിൾ ഇന്റെർനാഷണൽ സ്‌കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ സ്‌കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യൂ ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി വൈസ് പ്രിൻസിപ്പൽ റോബിൻ കെ ജോസ് സ്വാഗതം ആശംസിച്ചു ചെയർമാൻ ഹുസൈൻ മുഹമ്മദ് യൂ ട്രഷറർ ഷൗക്കത്തലി താജ്, പ്രിൻസിപ്പൽ ഡോ ഷിബു അബ്ദുൾ റഷീദ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാർന്നതും ഭാരത ദേശിയോത്ഗ്രഥനത്തെ ഉയർത്തിക്കാട്ടുന്നതുമായ സംഗീത നൃത്ത പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ട് വർധിപ്പിച്ചു മാനേജ്‌മെന്റ് ഡയറക്‌ടർ ബോർഡ് അംഗം കെ എം നാസർ, വൈസ് പ്രിൻസിപ്പൽസ് ജയ്മോൻ ജോയ്, ഷിഹാബുദ്ധീൻ എം. റോബിൻ കെ ജോസ് ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ മുഹമ്മദ് ഹസ്സൻ, പദ്‌മ അരവിന്ദ്, ധന്യ ലിന്റോ, ഷഗുൻ കപിൽ ആഷു ശർമ, അസ്‌മ റോഷൻ എന്നിവർ പങ്കെടുത്തു











