11:56pm 07 November 2026
NEWS
റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളെ സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചു
14/03/2025  07:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളെ  സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചു

റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളായി സെന്‍ററല്‍ കമ്മിറ്റി മെമ്പര്‍ സുബ്രിലിന്‍ നിക്കോളെ, പാര്‍ട്ടി മെമ്പര്‍ ടിമോക്കോ സെര്‍ഗേ എന്നിവര്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചു. 

ഇ-നിയമസഭയുടെ കാര്യത്തില്‍ കേരളം റഷ്യയേക്കാള്‍ മുന്നിലാണ് എന്ന് അവർ അഭിപ്രായപ്പെട്ടു. കൂടാതെ റഷ്യയില്‍ പാര്‍ലമെന്‍റ് വര്‍ഷത്തില്‍ 15 ദിവസം മാത്രം സമ്മേളിക്കുന്നിടത്ത് കേരള നിയമസഭ 50 ദിവസത്തിലധികം സമ്മേളിക്കുന്നു എന്നതില്‍ അവര്‍ അതിശയം  പ്രകടിപ്പിച്ചു. സ്പീക്കറുമായി റഷ്യന്‍ പ്രതിനിധികള്‍ ക്രിയാത്മകമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. റഷ്യന്‍ പ്രതിനിധികള്‍ക്ക് സ്പീക്കര്‍  നിയമസഭയുടെ ഉപഹാരം നല്‍കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img