
കൊച്ചി: മുത്തങ്ങ വെടിവെയ്പുമായി ബന്ധപ്പെട്ട് എ കെ ആന്റണി ഖേദം പ്രകടിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ആദിവാസി പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ നേതൃത്വങ്ങള്‍ തയ്യാറാവുകയും വേണമെന്ന് ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
22 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന ഒരു ഖേദപ്രകടനം കൊണ്ടുമാത്രം ജനാധിപത്യ കേരളത്തിലെ രക്തപങ്കിലമായ അധ്യായം തിരുത്താന്‍ സാധ്യമല്ല. അത്രത്തോളം പൈശാചികവും വംശീയവുമായ വിദ്വേഷത്തോടെ നടത്തിയ നരവേട്ടയുടെ അനുഭവങ്ങള്‍ മനുഷ്യമനസ്സില്‍ നിന്നും മാഞ്ഞുപോകില്ല.
എ കെ ആന്റണി വ്യക്തമാക്കിയ മറ്റൊരു കാര്യം മുത്തങ്ങ സംഭവത്തിന് ശേഷം കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്നാമ്. ഇത് വസ്തുതാപരമായ കാര്യാണ്. മുത്തങ്ങയിലെ കിരാതമായ നരവേട്ടയുടെ ഉത്തരവാദിത്വം മുന്‍മുഖ്യമന്ത്രി എ കെ ആന്റണിക്ക് മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു ഡി എഫനും ഇടതു മുന്നണിക്ക് നേതൃത്വം നല്കുന്ന സി പി എമ്മിനും പൊലീസ്, വനംവകുപ്പ് കൈകാര്യം ചെയ്തിരുന്ന എക്സിക്യൂട്ടീവിനുമുണ്ട്.
ടൂറിസത്തിന് വേണ്ടി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ മുത്തങ്ങ വില്‍പ്പനയ്ക്ക് വെച്ചിരുന്നു എന്ന വസ്തു എ കെ ആന്റണി ആത്മകഥയില്‍ പറയുമോ എന്നും വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഫെബ്രുവരി 19 വരെ ആദിവാസികള്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ല. ഏതെങ്കിലും പൊലീസ് റിപ്പോര്‍ട്ടും ഇല്ല. കേന്ദ്രത്തിന്റെ എന്ത് സമ്മര്‍ദ്ദമാണ് ഉണ്ടായതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉടനടി നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ ജോഗിയുടെ കുടുംബത്തിനോ കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കോ നഷ്ടപരിഹാരം കൊടുത്തിട്ടില്ല. എ കെ ആന്റണിയുടെ ഭരണകാലത്ത് ഏറ്റെടുത്ത ഭൂമിയും പുനരധിവാസ പദ്ധതികളും മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്. മുത്തങ്ങ സംഭവത്തെ കുറിച്ചും ആദിവാസി ഭൂപ്രശ്നത്തെ സംബന്ധിച്ചും സത്യസന്ധമായ ധവളപത്രം പുറത്തുവിടാുള്ള ജനാധിപത്യമര്യാദ രാഷ്ട്രീയ സമൂഹം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സി എസ് ജയേഷ്, സി ജെ തങ്കച്ചന്, പി ജി ജനാര്ദ്ദനന് എന്നിവരും പങ്കെടുത്തു.
Photo Courtesy - Google








