01:24pm 24 September 2026
NEWS
ഡോളർ തിരികെ ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ.
24/09/2026  11:49 AM IST
ചെറുകര സണ്ണിലൂക്കോസ്
ഡോളർ തിരികെ ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 
 

പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ ഹർജി നൽകി. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് ഇഡി, ഇൻകം ടാക്സ് ഏജൻസികൾക്ക് പോലീസ് റിപ്പോർട്ട് നൽകുകയും ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യുകയാണ് പോലീസിന്റെ ലക്ഷ്യം. ആന്റോയുടെ ജാമ്യഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img