11:50pm 28 October 2026
NEWS
ഇറാനിൽ ലളിത ജീവിതം, വിദേശ രാജ്യങ്ങളിൽ ആഡംബര വസതികളും ഹോട്ടലുകളും; ആയത്തുല്ല അലി ഖമനയിയുടെ കുടുംബത്തിന് ശതകോടികളുടെ ആസ്തിയെന്ന് റിപ്പോർട്ട്
30/01/2026  06:57 AM IST
nila
ഇറാനിൽ ലളിത ജീവിതം, വിദേശ രാജ്യങ്ങളിൽ ആഡംബര വസതികളും ഹോട്ടലുകളും; ആയത്തുല്ല അലി ഖമനയിയുടെ കുടുംബത്തിന് ശതകോടികളുടെ ആസ്തിയെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കുടുംബത്തിന് യുഎഇയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ എന്ന് റിപ്പോർട്ട്. ആയത്തുല്ല അലി ഖമനയിയുടെ രണ്ടാമത്തെ മകൻ മോജ്താബ ഖമനയിക്ക് ലണ്ടൻ, ജർമനി, സ്പെയിൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ കോടികളുടെ ആഡംബര സ്വത്തുക്കൾ ഉള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഖമനയിയും കുടുംബവും ഇറാനിൽ ലളിത ജീവിതം നയിക്കുന്നു എന്ന അവകാശവാദങ്ങൾ നിലനിൽക്കെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്. 

മോജ്താബ ഖമനയി ഇറാനിലെ അടുത്ത പരമോന്നത നേതാവായായി സ്ഥാനമേറ്റേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ. ലണ്ടനിലെ “ബില്യണെയേഴ്സ് റോ” പോലുള്ള സുരക്ഷിത പ്രദേശങ്ങളിൽ വസതികളും വിദേശ ആഡംബര ഹോട്ടലുകളും മോജ്താബ ഖമനയിക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എങ്കിലും, ഈ സ്വത്തുക്കളിൽ ഒന്നും മോജ്താബയുടെ പേരിൽ നേരിട്ട് രജിസ്റ്റർ ചെയ്തിട്ടില്ല. യുഎഇയിലും കരീബിയൻ ദ്വീപുകളിലും രജിസ്റ്റർ ചെയ്ത കടലാസ് കമ്പനികൾ വഴിയാണ് ഇവയുടെ ഉടമസ്ഥാവകാശം മറച്ചുവെച്ചിരിക്കുന്നത്. ബാങ്കിംഗ് ഇടപാടുകളും യുഎഇ, യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ വഴി നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ ആഡംബര സ്വത്തുകളുടെ രേഖകളിൽ പ്രത്യക്ഷപ്പെടുന്ന പേര് ഇറാനിലെ പ്രമുഖ നിർമാണ വ്യവസായി അലി അൻസാരിയുടേതാണ്. അൻസാരിക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടിയെടുക്കുന്നില്ല. അൻസാരി ഖമനയി കുടുംബവുമായി തനിക്കൊരു ബന്ധമില്ലെന്നും, യുകെയുടെ ഉപരോധ നടപടിയെ നിയമപരമായി നേരിടുമെന്നും നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്.

ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോറുമായി അൻസാരിക്ക് ബന്ധമുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് യുകെ അദ്ദേഹത്തെ ഉപരോധിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പണതിരിമറി കേസുകളെ കുറിച്ച് യൂറോപ്യൻ യൂണിയനും സ്വത്തുക്കളിൽ അന്വേഷണം ആരംഭിച്ചിരിക്കുമെന്ന് സൂചനകൾ ഉണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img