
രേണു സുധിയുടെ വിഷു ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഫോട്ടോ ഷൂട്ടിന്റെ വിവാദം കെട്ടടങ്ങും മുമ്പ് പുതിയ ഗാനവുമായി സൈബർ ലോകത്തെത്തിയിരിക്കുകയാണ് രേണു. രേണു സുധി നായികയായി അഭിനയിക്കുന്ന കണ്മണി സീരീസിന്റെ പുതിയ തീം സോങ് പുറത്തിറങ്ങി.
പെണ്ണ്..പെണ്ണ് എന്ന് തുടങ്ങുന്ന ഗാനമാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജൻസ് ജോസാണ്. ജൻസ് തന്നെയാണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നതും. ജി ഹരികൃഷ്ണൻ തമ്പിയാണ് ഗാനരചന.
ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരീസ് യൂട്യൂബ് ചാനലിൽ കൂടിയാണ് ഗാനം പുറത്തുവിട്ടത്. കണ്മണി സീരീസിന്റെ പുതിയ തീം സോങാണ് ഇപ്പോൾ ലോക മലയാളി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അഞ്ജന അജികുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് താഴെ രേണു സുധിയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾക്കൊപ്പം വിമർശന കമന്റുകളും വരുന്നുണ്ട്.