
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. സുധി അപകടത്തിൽ മരിച്ച ശേഷമാണ് രേണു അഭിനയരംഗത്ത് സജീവമായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും സൈബർ ലോകത്ത് വലിയരീതിയിലുള്ള വിമർശനങ്ങൾക്കാണ് വിധേയമായത്. എന്നാൽ, വിമർശനങ്ങളെയൊന്നും വകവെക്കാതെയാണ് രേണു മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ, തന്റെ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. മക്കൾക്കൊപ്പമുള്ള ചിത്രവും ഒരു കുറിപ്പുമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മക്കളാണ് ഏറ്റവും വലിയ പിന്തുണയെന്നും രേണു കുറിപ്പിൽ വ്യക്തമാക്കുന്നു.
രേണുവിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ:
'ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്... അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു... അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്, ഇന്നലെ നൈറ്റ് ഞങ്ങൾ എടുത്ത സെൽഫി ആണിത് കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുനേക്കാൾ സ്‌നേഹം അൽപം കൂടുതൽ എന്റെ കിച്ചു മോനോടാണ്. കാരണം അവൻ ആണ് എന്നെ ആദ്യം അമ്മേ എന്ന് വിളിച്ചത്. നീയൊക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം.'











