05:37am 22 April 2025
NEWS
പ്രശസ്ത എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എ.കെ. പുതുശ്ശേരി മാസ്റ്റർ (90) നിര്യാതനായി .
16/03/2025  04:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രശസ്ത  എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ  എ.കെ. പുതുശ്ശേരി മാസ്റ്റർ  (90) നിര്യാതനായി .

എറണാകുളം : പ്രശസ്ത  എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ  എ.കെ. പുതുശ്ശേരി മാസ്റ്റർ  (90) നിര്യാതനായി . എറണാകുളം എസ്. ആർ. എം. റോഡിലെ  വി. പി ആൻ്റണി റോഡിലെ  പുതുശ്ശേരി വസതിയിൽ  ഭൗതിക ശരീരം  ഇന്ന് ഞായറാഴ്ച്ച 16 ന്   രാവിലെ മുതൽ : 17 ന് തിങ്കളാഴ്ച്ച രാവിലെ 10 മുതൽ 1 മണി വരെ  എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി ' വൈകുന്നേരം 3 ന് ചിറ്റൂർ റോഡിലെ  സെൻ്റ് മേരീസ് ബസിലിക്കാ സെമിത്തേരിൽ  അന്തിമ ചടങ്ങ്.

പരേതൻ എസ്. റ്റി. റെഡ്യാർ ആൻ്റ് സൺസിലെ ഉദ്യേഗസ്ഥനായിരുന്നു. വിദ്യാഭ്യാസം കലൂർ സെൻ്റ് അഗ്സ്റ്റിൻസ് ഹൈസ്ക്കൂൾ : 

ഭാര്യ : ഫിലോമിനാ പുതുശ്ശേരി, മക്കൾ ഡോ. ജോളി പുതുശ്ശേരി ( HOD ഹൈദരാബാദ് സെൻ്റ്രൽ യൂണിവേഴ്സിറ്റി  : ഫോക്ക് ആൻ്റ് കൾച്ചർ, റോയി പുതുശ്ശേരി ( HR കൺസൾട്ടൻ്റ്  കൊച്ചി) ബൈജു പുതുശ്ശേരി ( HAL  കൊച്ചി നേവൽ ബേസ് ) , നവീൻ പുതുശ്ശേരി ( മലയാള അധ്യാപകൻ,കുന്നും പുറം ഗവ: ഹൈസ്ക്കൂൾ  ചേരാനെല്ലൂർ) , മരുമക്കൾ റീത്ത  ട്രീച്ചർ  ഹൈദരാബാദ് ) പരേതയായ ടെസ്സി, ബിനി  ( കോൺണ്ടു വെൻ്റ്  ഐ.ടി. ഇൻഫോ പാർക്ക്, റിൻസി (കായിക അധ്യാപിക സെൻ്റ് മേരീസ് HSS ഹൈസ്കൂൾ എറണാകുളം ) 

94  ഓളം പുസ്തകങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്, നാടകം, ബാലെ , ഗാനങ്ങൾ , സിനിമ എന്നിവയ്ക്കായി കഥ, തിരക്കഥ ,  ഗാനങ്ങൾ  രചിച്ചിടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img