03:26pm 30 October 2026
NEWS
ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ മലയാളി ശാസ്ത്രജ്ഞ കലിഫോർണിയയിൽ അന്തരിച്ചു
16/02/2026  12:13 PM IST
nila
ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ മലയാളി ശാസ്ത്രജ്ഞ കലിഫോർണിയയിൽ അന്തരിച്ചു

കലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു. ലോകപ്രശസ്തമായ ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായി പ്രവർത്തിച്ചുവരികയായിരുന്നു നിജു നാരായണൻ.

ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ ഡോ. നിജു, അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ നിരവധി ഗവേഷണങ്ങളിൽ പങ്കാളിയായിരുന്നു. ഔദ്യോഗിക മികവിനൊപ്പം തന്നെ കരുണയും ഉദാരതയും നിറഞ്ഞ വ്യക്തിത്വത്തിനുടമയെന്ന നിലയിലും അവർ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം നേടി.

ശ്രീജിത്ത് ചാലയിൽ ശിവനാണ് ഭർത്താവ്. അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത് എന്നിവർ മക്കൾ. ഗുജറാത്ത് ഇഫ്കോയിൽ റിട്ടയർഡ് എൻജിനീയറായ നാരായണൻ കണാരക്കുട്ടി പണിക്കരുടെയും ജയശ്രീ തയ്യുള്ളതിലിന്റെയും മകളാണ്. നീരജ് നാരായണൻ സഹോദരനാണ്. ഡോ. നിജു നാരായണന്റെ വിയോഗത്തിൽ അമേരിക്കയിലെ മലയാളി സമൂഹവും ശാസ്ത്ര–അക്കാദമിക് രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img