05:51pm 12 November 2026
NEWS
പ്രസിദ്ധ ചലച്ചിത്രശബ്ദലേഖകൻ കെ.എൻ. അപ്പുക്കുട്ടൻ അന്തരിച്ചു.
25/10/2025  12:14 PM IST
ചെറുകര സണ്ണിലൂക്കോസ്
പ്രസിദ്ധ ചലച്ചിത്രശബ്ദലേഖകൻ കെ.എൻ. അപ്പുക്കുട്ടൻ അന്തരിച്ചു

ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ. എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു.

ആലപ്പുഴയിലെ പ്രസിദ്ധ ചലച്ചിത്രനിർമാണ - വിതരണസ്ഥാപനങ്ങളായിരുന്ന 'ഉദയ', 'നവോദയ'  സ്റ്റുഡിയോകളിൽ  സൗണ്ട് എൻജിനീയറായിരുന്നു. 

വടക്കൻ പാട്ടുകളെ ആധാരമാക്കിയവ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയിട്ടുണ്ട്.

ഭാര്യ പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ. 
മക്കൾ: ഉല്ലാസ് കുമാർ, ഷാജി, ബിന്ദു, ബിജി.
മരുമക്കൾ : സിന്ധു ഉല്ലാസ്, ബിന്ദു ഷാജി, ശ്രീകുമാർ, അനിത ബിജി. 

സംസ്കാരം 26/10/25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏറ്റുമാനൂർ എൻഎസ്എസ് ശ്മശാനത്തിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.