07:00pm 11 November 2026
NEWS
കടമ്പ്രയാർ ഇക്കോടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി 3.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
02/11/2025  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടമ്പ്രയാർ ഇക്കോടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി 3.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

കൊച്ചി: നവകേരള സദസ്സിൽ പരിഗണിച്ച വികസന പദ്ധതികളുടെ ഭാഗമായി, എറണാകുളം ജില്ലയിലെ കടമ്പ്രയാർ ഇക്കോടൂറിസം പദ്ധതിയുടെ നവീകരണത്തിനും പരിപാലനത്തിനുമായി സർക്കാർ മൂന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നൽകി. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സായാഹ്നം ചെലവഴിക്കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇടമായി കടമ്പ്രയാര്‍ പരിസരത്തെ മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി നഗരത്തോട് ചേര്‍ന്നാണ് കടമ്പ്രയാര്‍ പ്രദേശം. ഇൻഫോപാര്‍ക്ക് ഫേസ് മൂന്ന് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഈ സ്ഥലത്തിന്റെ പ്രധാന്യം വര്‍ധിക്കും. ഇതു കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ടൂറിസം വകുപ്പ് പദ്ധതിയ്ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംരക്ഷണ ഭിത്തി, നടപ്പാത നവീകരണം, പാലങ്ങളുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും, ലാൻഡ്‌സ്‌കേപ്പിംഗ് ജോലികൾ, പുതിയ റെസ്റ്റോറന്റിന്റെ നിർമ്മാണം, പ്ലംബിംഗ് ജോലികൾ എന്നീ പ്രവൃത്തികളാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനു പുറമെ എയർ കണ്ടീഷണർ- വൈദ്യുതീകരണ ജോലികൾ, പരസ്യം-പ്രചാരണ ചെലവുകൾ തുടങ്ങിയ ഇനങ്ങളും ഉൾപ്പെടുത്തിയാണ് മൂന്നര കോടി രൂപയുടെ ഭരണാനുമതി നൽകിയിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img