07:42am 13 November 2026
NEWS
മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണം
05/02/2026  06:36 PM IST
nila
മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണം

ചെങ്ങന്നൂർ: മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ  ഭാഗമായി സൗന്ദര്യവത്കരണം പൂർത്തിയായി. ചൊവ്വ വൈകിട്ട് 4.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി 
കുളത്തിനു ചുറ്റും സ്റ്റീൽ കൈവരികൾ സ്ഥാപിച്ചു.  പൊതുജനങ്ങൾ വിശ്രമിക്കുന്നതിനായി
സമീപത്തുള്ള മരങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് തറകൾ കെട്ടി സംരക്ഷിച്ചതിനോടൊപ്പം കുളത്തിനു ചുറ്റും ഓടുകളും പാകി. മന്ത്രി സജി ചെറിയാൻ്റെ എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ക്ഷേത്രത്തിലെ ശംഖതീർത്ഥക്കുളം പ്രദേശവാസികൾ കാലങ്ങളായി ആശ്രയിക്കുന്ന ജലസ്രോതസ്സാണ്. കടുത്ത വേനലിലും പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് നിലനിർത്തുന്നതിൽ വലിയ പങ്ക് ഈ കുളം വഹിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ജീർണ്ണാവസ്ഥയിലായിരുന്ന കുളം നവീകരിച്ചു സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ വർഷം എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു.
ഫോട്ടോ > മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു  ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി കൈവരികളും തറയോടു കളും   സ്ഥാപിച്ച നിലയിൽ

മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണം
11/02/2026  06:09 PM IST
nila
മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണം

ചെങ്ങന്നൂർ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ  ഭാഗമായി പൂർത്തീകരിച്ച സൗന്ദര്യവത്കരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി 
കുളത്തിനു ചുറ്റും സ്റ്റീൽ കൈവരികൾ സ്ഥാപിച്ചു.  പൊതുജനങ്ങൾ വിശ്രമിക്കുന്നതിനായി
സമീപത്തുള്ള മരങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് തറകൾ കെട്ടി സംരക്ഷിച്ചതിനോടൊപ്പം കുളത്തിനു ചുറ്റും ഓടുകളും പാകി.  കഴിഞ്ഞ വർഷം എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ അധ്യക്ഷനായി.ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ ലേഖ ജയൻ, വി എസ് സവിത, കെ പി അനിൽ കുമാർ,
വരുൺ മട്ടയ്ക്കൽ,  റെജി കാഞ്ഞിക്കൽ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ആർ വി പണിക്കർ, സെക്രട്ടറി ജയൻ, മാതൃസമിതി സെക്രട്ടറി ശ്രീലത, എം കെ മനോജ്, ജിബിൻ ഗോപിനാഥ്, കെ എസ് അഭിജിത്ത് 
എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.