
കൊച്ചി: സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഫ് കൺവീനറും പാർലിമെന്റ് അംഗവുമായിരുന്ന എം എം ലോറൻസിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഞായറാഴ്ച അനുസ്മരണ സമ്മേളനം നടത്തും.നവോത്ഥാന സാംസ്‌കാരിക കേന്ദ്രം പച്ചാളം ചാത്യാത്ത് ജിഡ ക്വീൻസ് വാക്ക് വേയിൽ വൈകിട്ട് 5.30 ന് നടത്തുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. സി എൻ മോഹനൻ ഉത്ഘാടനം ചെയ്യും.എച്ച്എംഎസ് ദേശീയ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ്, കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ എം ഐ മേത്തർ, എഴുത്തുകാരൻ എൻ എം പിയെഴ്സൺ, എം എം ലോറൻസിന്റെ മകൻ അഡ്വ. എം എൽ സജീവൻ എന്നിവർ സംസാരിക്കും.
സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നവോത്ഥാന സാംസ്‌കാരിക കേന്ദ്രം സ്ഥാപക പ്രസിഡന്റ് കൂടിയാണ് എം എം ലോറൻസ്. സെപ്റ്റംബർ 21 നാണ് ലോറൻസ് വിടവാങ്ങിയിട്ട് രണ്ടു വർഷം പൂർത്തിയാക്കുന്നത്.
അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു അവതരണ സംഗീത ചരിത്രത്തിൽ 26 സംഗീത റെക്കോഡ് നേടിയ ഗായകൻ കൊച്ചിൻ മൻസൂർ ഒരുക്കുന്ന 'സ്മൃതിലയം ഗാനസന്ധ്യ' ഓൾഡ് ഈസ് ഗോൾഡ് ഉണ്ടാകുമെന്നു നവോത്ഥാന സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കെ എം ശരത്ചന്ദ്രൻ, സെക്രട്ടറി ഹെൻറി ഷാജൻ എന്നിവർ അറിയിച്ചു.
Photo Courtesy - Google









