
പ്രസ് ക്ലബിൽ നടന്നഎസ്. ഉണ്ണികൃഷ്ണൻ അനുസ്മരണ ചടങ്ങിൽ മനോരമ ന്യൂസ് ഔട്ട്പുട്ട് എഡിറ്റർ എസ്. ജയമോഹൻ നായർ പ്രസംഗിക്കുന്നു.പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി ഷജിൽ കുമാർ എന്നിവർ സമീപം.
കൊച്ചി: മാധ്യമപ്രവർത്തകനും എറണാകുളം പ്രസ്‌ക്ലബ് മുൻ സെക്രട്ടറിയുമായ എസ് ഉണ്ണികൃഷ്ണനെ എറണാകുളം പ്രസ്‌ക്ലബ് അനുസ്മരിച്ചു. പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ മനോരമ ന്യൂസ് ഔട്ട് പുട്ട് എഡിറ്റർ എസ് ജയമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ മേഖലയിലെ അതുല്യ പ്രതിഭയായിരുന്നു ഉണ്ണിക്കൃഷ്ണനെന്ന് ജയമോഹൻ അനുസ്മരിച്ചു. എല്ലാവരോടും സമഭാവനയോടെയും സഹാനുഭൂതിയോടെയും പെരുമാറിയിരുന്ന മാധ്യമപ്രവർത്തകനായിരുന്നു ഉണ്ണിക്കൃഷ്ണനെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ്‌ക്ലബ് മുൻ പ്രസിഡന്റുമാരായ കെ രവികുമാർ, ജിപ്‌സൻ സിക്കേര, മുൻ സെക്രട്ടറിമാരായ എം എസ് സജീവൻ, പി ശശികാന്ത്, മുതിർന്ന മാധ്യമപ്രവർത്തകരായ ബേബി, എസ് ബിനീഷ്, മുത്തൂറ്റ് ഗ്രൂപ്പ് സി എസ് ആർ വിഭാഗം മേധാവി രോഹിത് രാജ്, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
Photo Courtesy - Google










