11:27pm 12 November 2026
NEWS
സെൻറ് തോമസ് മൗണ്ടിലേക്ക് പരിഹാര പ്രദക്ഷിണം ഇന്ന് (വെള്ളി)
02/04/2026  06:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെൻറ് തോമസ് മൗണ്ടിലേക്ക് പരിഹാര പ്രദക്ഷിണം  (വെള്ളി)

കൊച്ചി: മനുഷ്യകുലത്തിന്റെ പാപ പരിഹാരത്തിനായും ദുഃഖ വെള്ളിയാഴ്ച ആചരണത്തിൻ്റെ ഭാഗമായും വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ ഇന്ന് (3 - 4 - 2026, വെള്ളി) സീറോ മലബാർ മലബാർ സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ പരിഹാര പ്രദക്ഷിണം, കുരിശിൻറെ വഴി എന്നിവനടത്തുന്നു. വൈകിട്ട് 4 ന് അങ്ങാടി സൂപ്പർമാർക്കറ്റ് കവലയിൽ നിന്നും ആരംഭിക്കുന്ന പരിഹാര പ്രദക്ഷിണം സെൻറ് തോമസ്  മൗണ്ടിൽ സമാപിക്കും. തുടർന്ന്  കുരിശിന്റെ വഴി, പീഢാനുഭവ പ്രഘോഷണം എന്നിവയോടെ പരിപാടികൾ സമാപിക്കും. എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവിധ ഫൊറോന പ്രതിനിധികൾ പ്രാർത്ഥന പരിപാടികളിൽ പങ്കെടുക്കുമെന്ന് കോഡിനേറ്റർ ക്യാപ്റ്റൻ ടോം ജോസഫ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img