12:10am 03 June 2026
NEWS
മതമൈത്രി പുരസ്‌കാരം ശ്രീമതി ലത ശര്‍മ്മയ്ക്ക് പുരസ്‌കാര സമര്‍പ്പണം ജൂൺ 3ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം
01/06/2026  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മതമൈത്രി പുരസ്‌കാരം ശ്രീമതി ലത ശര്‍മ്മയ്ക്ക് പുരസ്‌കാര സമര്‍പ്പണം ജൂൺ 3ന്  ഡോ. ജോസ് ചാക്കോ പെരിയപ്പുറം

കൊച്ചി:   തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം, ശ്രീ മാത്യൂ അച്ചാടന്  മാറ്റിവെച്ചുകൊണ്ട് പുതിയ മനുഷ്യസ്‌നേഹത്തിന്റെ അടയാളമാകുകയാണ്  കൃഷി വകുപ്പില്‍ ഡെപ്യൂട്ടി  ഡയറക്ടറായി സേവനം ചെയ്യുന്ന  അദ്ദേഹത്തിന്റെ ഭാര്യ ലത ശർമ്മ . ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക്  ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്  ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്  എന്ന  വ്യക്തിയാണ്. മത  സൗഹൃദത്തിന്റെയും  സാഹോദര്യത്തിന്റെയും സന്ദേശം നൽകിയ  ശ്രീമതി ലത ശര്‍മയെ   ചാവറ കള്‍ച്ചറല്‍ സെന്ററും കേരള ദര്‍ശന വേദിയും ചേർന്ന് ജൂൺ 3ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച്, മതമൈത്രി പുരസ്‌കാരം നൽകി ആദരിക്കുന്നു.. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പദ്‌മ ഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപുറം പുരസ്‌കാര സമര്‍പ്പണം നടത്തും.  , ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍  ഡോ. എം സി ദിലീപ് കുമാര്‍, മുന്‍ ഡിജിപി യും  മെട്രോ റെയില്‍   എം ഡി യുമായ  ലോക് നാഥ് ബഹ്‌റ ഐപിഎസ്, ഇറാം ഹോൾഡിങ് ഗ്രൂപ്പ്     ചെയര്‍മാന്‍  ഡോ. സിദ്ദിഖ് അഹമ്മദ് , ചാവറ കൾച്ചറൽ സെന്റർ ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും അസി.ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ ,സലിം പി മാത്യു, കേരള ദര്‍ശനവേദി ചെയര്‍മാന്‍ എ പി മത്തായി  ടോമി മാത്യു ,  കുമ്പളം രവി എന്നിവർ പ്രസംഗിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img