
തിരുവനന്തപുരം:യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്, ആറ് ട്രെയിനുകളിൽ രണ്ട് വീതം ജനറൽ കോച്ചുകൾ കൂടി അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും ഒരു സെക്കൻഡ് ക്ലാസ് ചെയർകാർ ജനറൽ കോച്ചുമാണ് അധികമായി ചേർക്കുന്നത്.
നിലമ്പൂർ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്കാണ് കൂടുതൽ കോച്ചുകൾ ലഭിച്ചിരിക്കുന്നത്. ഷൊർണൂർ-നിലമ്പൂർ പാതയിലെ യാത്രാ തിരക്ക് കണക്കിലെടുത്ത് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന് എം.പി.മാരായ പ്രിയങ്ക ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി. അബ്ദുൽ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ റെയിൽവേയ്ക്ക് കത്ത് നൽകിയിരുന്നു.
അധിക കോച്ചുകൾ ലഭിച്ച ട്രെയിനുകൾ:
നാഗർകോവിൽ ജങ്ഷൻ - കോട്ടയം പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366): ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു.
കോട്ടയം - നിലമ്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16326): ഓഗസ്റ്റ് 16 മുതൽ പ്രാബല്യത്തിൽ വന്നു.
നിലമ്പൂർ- കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16325): ഓഗസ്റ്റ് 16 മുതൽ പ്രാബല്യത്തിൽ വന്നു.
കൊല്ലം - ആലപ്പുഴ പാസഞ്ചർ (ട്രെയിൻ നമ്പർ 56302): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.
ആലപ്പുഴ - കൊല്ലം പാസഞ്ചർ (ട്രെയിൻ നമ്പർ 56301): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.
കൊല്ലം- തിരുവനന്തപുരം പാസഞ്ചർ (ട്രെയിൻ നമ്പർ 56307): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.
തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ (ട്രെയിൻ നമ്പർ 56308): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.











