10:27pm 10 November 2026
NEWS
റെയിൽവേ യാത്രക്കാർക്ക് ആശ്വാസം; കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചു
16/08/2025  10:27 AM IST
ന്യൂസ് ബ്യൂറോ
റെയിൽവേ യാത്രക്കാർക്ക് ആശ്വാസം; കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം:​യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്, ആറ് ട്രെയിനുകളിൽ രണ്ട് വീതം ജനറൽ കോച്ചുകൾ കൂടി അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും ഒരു സെക്കൻഡ് ക്ലാസ് ചെയർകാർ ജനറൽ കോച്ചുമാണ് അധികമായി ചേർക്കുന്നത്.

​നിലമ്പൂർ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്കാണ് കൂടുതൽ കോച്ചുകൾ ലഭിച്ചിരിക്കുന്നത്. ഷൊർണൂർ-നിലമ്പൂർ പാതയിലെ യാത്രാ തിരക്ക് കണക്കിലെടുത്ത് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന് എം.പി.മാരായ പ്രിയങ്ക ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി. അബ്ദുൽ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ റെയിൽവേയ്ക്ക് കത്ത് നൽകിയിരുന്നു.

​അധിക കോച്ചുകൾ ലഭിച്ച ട്രെയിനുകൾ:

​നാഗർകോവിൽ ജങ്ഷൻ - കോട്ടയം പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366): ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു.
​കോട്ടയം - നിലമ്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16326): ഓഗസ്റ്റ് 16 മുതൽ പ്രാബല്യത്തിൽ വന്നു.
​നിലമ്പൂർ- കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16325): ഓഗസ്റ്റ് 16 മുതൽ പ്രാബല്യത്തിൽ വന്നു.
​കൊല്ലം - ആലപ്പുഴ പാസഞ്ചർ (ട്രെയിൻ നമ്പർ 56302): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.
​ആലപ്പുഴ - കൊല്ലം പാസഞ്ചർ (ട്രെയിൻ നമ്പർ 56301): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.
​കൊല്ലം- തിരുവനന്തപുരം പാസഞ്ചർ (ട്രെയിൻ നമ്പർ 56307): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.
​തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ (ട്രെയിൻ നമ്പർ 56308): ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img