05:46pm 13 November 2026
NEWS
അർഹരായ കുടുംബങ്ങൾക്ക് ആശ്വാസം; സ്വകാര്യ സ്കൂളുകളിൽ സൗജന്യ സീറ്റുകൾ വർധിപ്പിച്ചു
13/01/2026  08:19 PM IST
nila
അർഹരായ കുടുംബങ്ങൾക്ക് ആശ്വാസം; സ്വകാര്യ സ്കൂളുകളിൽ സൗജന്യ  സീറ്റുകൾ വർധിപ്പിച്ചു

ദോഹ:  സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി നൽകുന്നസ്വകാര്യ സ്കൂളുകളിലെയും കിൻഡർഗാർട്ടനുകളലെയും സൗജന്യ സീറ്റുകളുടെ എണ്ണം 3,500ൽ അധികമായി ഉയർത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഡിസംബർ 9ന് പ്രഖ്യാപിച്ചിരുന്ന 2,939 സീറ്റുകളേക്കാൾ ഗണ്യമായ വർധനവാണിത്.
അർഹരായ കുടുംബങ്ങൾക്ക് പിന്തുണ നൽകുകയും വിദ്യാഭ്യാസ രംഗത്ത് സമത്വാവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സീറ്റുകൾക്കായുള്ള അപേക്ഷകൾ 2026 ജനുവരി 20 മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img