
ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വെറും പത്തുരൂപ കൊണ്ട് വൻ വിപ്ലമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായ കാമ്പ കോളയെ അംബാനി സ്വന്തമാക്കിയതിന് പിന്നാലെ ശ്രീലങ്കൻ മുൻ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയിരുന്നു. കോടികൾ മുടക്കി സ്വന്തമാക്കിയ കമ്പനികളിലൂടെ വെറും പത്തു രൂപയ്ക്ക് ശീതള പാനീയം ജനങ്ങളിലെത്തിക്കുകയാണ് റിലയൻസ്.
ഡയറ്റ്, ലൈറ്റ് ഡ്രിങ്കുകളാണ് വെറും പത്തുരൂപ നിരക്കിൽ റിലയൻസ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. റിലയൻസുമായി മത്സരിക്കാൻ തീരുമാനിച്ച കൊക്കക്കോളയും പെപ്‌സിക്കോയും പത്തുരൂപ വെള്ളം വിപണിയിലിറക്കുകയാണ്. തംസ്അപ് എക്‌സ് ഫോഴ്‌സ്, കോക്ക് സീറോ, സ്‌പ്രൈറ്റ്, പെപ്‌സി നോ ഷുഗർ എന്നിവയുൾപ്പടെ ഡയറ്റ്, ലൈറ്റ് പാനീയങ്ങൾക്കായി പത്ത് രൂപ പായ്ക്കറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, റിലയൻസുമായുള്ള ഈ മത്സരം മറ്റു കമ്പനികൾക്ക് അത്ര ഗുണകരമാകില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.