
കേരളത്തിലെ പ്രമുഖ വ്യക്തികൾക്കൊപ്പം14 ജില്ലകളിൽ നിന്നുമുള്ള ഒരു കൂട്ടം എഴുത്തുകാർ തങ്ങളുടെ സ്കൂൾ ഓർമ്മകൾ പങ്കുവയ്ക്കുന്ന സ്വരസാഹിതി സാഹിത്യകൂട്ടായ്മയുടെ
"പാഠം ഒന്ന് ഓർമ്മകളിലൂടെ" എന്ന മൂന്നാമത്തെ പുസ്തകത്തിന്റെ കവർപേജ് പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും പ്രസിദ്ധ ചരിത്രകാരനുമായ ഡോ. കെ.കെ. എൻ കുറുപ്പ് എറണാകുളം പ്രസ്റ്റ്ക്ലബ്ബിൽ വച്ച് 2025 മാർച്ച് 3 തിങ്കളാഴ്ച നിർവഹിച്ചു.
പുസ്തകം 2025 മാർച്ച് 16 ഞായറാഴ്ച തൃശ്ശൂർ എഴുത്തച്ഛൻ ഹാളിൽ വച്ച് പ്രകാശനം ചെയ്യുമെന്ന് എഡിറ്റർ ഗീതാഞ്ജലി പത്രസമ്മേളനത്തിൽ അറിയിച്ചു.സബ് എഡിറ്റർ ജോജു വർഗീസ്, മുരളി മൂത്തേരി, , സന്ധ്യ ജി മേനോൻ, എ സി രവീന്ദ്രൻ, ഡോ.നീരജ നിതിൻ, സുനിൽ അമ്പലപ്പാറ,അഭി തുമ്പൂർ.തുടങ്ങിയ സംഘാടകസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.
Photo caption : ഡോക്ടർ കെ കെ എൻ കുറുപ്പ് പുസ്തകം കവർപേജ് പ്രകാശനം











