05:57pm 22 August 2026
NEWS
സെപ്തംബർ 1 മുതൽ പുതിയ തമിഴ് സിനിമകളുടെ റിലീസ് നിർത്തുന്നു...
22/08/2026  04:26 PM IST
nila
സെപ്തംബർ 1 മുതൽ പുതിയ തമിഴ് സിനിമകളുടെ റിലീസ് നിർത്തുന്നു...

 

അടുത്ത മാസം (സെപ്തംബർ) 1 മുതൽ  പുതിയ തമിഴ്  സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിലാണ്  ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ റിലീസാകുന്ന പുതിയ സിനിമകൾ 8-ആഴ്ചയ്ക്ക് ശേഷമേ  OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പാടുകയുള്ളൂ എന്ന നിബന്ധനയുടെ  അടിസ്ഥാനത്തിലാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.  ഓരോ വർഷവും 200-ലധികം സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഭൂരിഭാഗം നിർമ്മാതാക്കളും നഷ്ടത്തിലാണ്. തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പോലും അതേ സമയം OTT പ്ലാറ്റ്ഫോമിൽ റിലീസാകാറുണ്ട്! ഇത് നിർമ്മാതാക്കൾക്ക് വലിയ നഷ്ട്ടത്തെയാണ് ഉണ്ടാക്കുന്നത്! ഇതിനൊരു പരിഹാരം കാണാനാണത്രേ ഈ സ്ട്രൈക്ക് എന്നാണ് റിപ്പോർട്ട്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img