04:50am 07 September 2026
NEWS
പി.എസ്.ശ്രീധരൻപിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശനം
26/06/2026  06:23 PM IST
nila
പി.എസ്.ശ്രീധരൻപിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശനം

ചെങ്ങനൂർ: മുൻ ഗോവ-മിസോറാം ഗവർണറും, വെൺമണി വാര്യംമുറി പുത്തൻവീട് കുടുംബാംഗവുമായ പി.എസ്.ശ്രീധരൻപിള്ള രചിച്ച 'ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ' (യാത്രാവിവരണ ഗ്രന്ഥം-269-ാംപുസ്‌തകം) 
 'മൃദുരവങ്ങൾ' (കവിതാ സമാഹാരം 270-ാം പുസ്ത‌കം) എന്നിവയുടെ പ്രകാശനം മാതാവിന്റെ (പി.ഭവാനി അമ്മ) 95-ാം ജന്മദിനത്തിൽ അമ്മയ്ക്ക് സമർപ്പിച്ച് നിർവ്വഹിക്കുന്നു. വെൺമണി മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്‌കൂൾ അങ്കണത്തിൽ ശനിയാഴ്ച
രാവിലെ പത്ത്മണിക്കാണ് ചടങ്ങ്. ഗവർണറായി ചുമതല വഹിക്കവെ സന്ദർശിച്ച 17 പ്രമുഖ ക്ഷേത്രങ്ങളുടെ വിശദാംശങ്ങളും ആദ്ധ്യാത്മിക വിവരണങ്ങളുമാണ് 'ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ആർട്ടിസ്റ്റ് മദനൻ്റെ വരകളും, സ്വാമി ഉദ്ധിത് ചൈതന്യയുടെ അവതാരികയും രചനാസൃഷ്ടിക്ക് മാറ്റുകൂട്ടുന്നു. കവിതാസമാഹാരമായ 'മൃദുരവങ്ങൾ' സ്വന്തം ഗ്രാമമായ വെൺമണിയെകൂടി ഉൾപ്പെടുത്തിയുള്ള കവിതകൾ അടങ്ങുന്നതാണ്.
ശ്രീധരൻപിള്ള ഉൾപ്പെടെ കുടുംബത്തിലെ ആറ് മക്കളും ഹൈസ്ക്കൂൾ വിദ്യാഭ്യാസം നടത്തിയ വിദ്യാലയമാണ് വെൺമണി മാർത്തോമാ
ഹയർ സെക്കൻററി സ്കൂൾ. പിതാവ് പരേതനായ വി.ജി.സുകുമാരൻ നായരുടെ സ്‌മരണാർത്ഥം മക്കൾ സ്‌കൂളിന് സമർപ്പി ക്കുന്ന പുസ്ത‌കങ്ങളും, അലമാരയും ഈ ചടങ്ങിൽ സ്കൂളിന് കൈമാറും.
 പ്രമുഖ പ്രസാധകരിൽ നിന്ന് സ്‌കൂൾ
അധികൃതർ തെരഞ്ഞെടുത്തതാണ് പുസ്‌തകങ്ങൾ. ശ്രീധരൻപിള്ളക്ക് ഇക്കൊല്ലം കിട്ടിയ റോയൽറ്റി തുക പൂർണ്ണമായും ഗ്രന്ഥശേഖര സമർപ്പണത്തി നായി മാറ്റിവെച്ചിട്ടുള്ളതാണ്. കഴിഞ്ഞ കൊല്ലം അദ്ദേഹത്തിന് കിട്ടിയ പുസ്തക റോയൽറ്റി തുക ഉപയോഗിച്ച് ഗോവ രാജ്ഭവനിൽ തുടങ്ങിയ പാവങ്ങൾക്കായുള്ള 'അന്നദാന സ്കീം' ഇപ്പോഴും  നടക്കുന്നുണ്ട്. ശനിയാഴ്ച
 രാവിലെ 10 മണിക്ക് സ്കൂ‌ൾ അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 
ഡോ.യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. മാർത്തോമ സഭാ സെക്രട്ടറി റവ.എബി റ്റി മാമ്മൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ, ശ്രീനാരായണ പ്രസ്ഥാന നേതാവ് കെ.എൻ.ഭദ്രൻ, ഐ.പി.സി.ഇന്റർനാഷണൽ ട്രഷറർ ജോൺ ജോസഫ്, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ. പി. വർഗീസ്, പ്രമുഖ പുസ്‌തക പ്രസാധകരായ ഡി.സി.രവി, എൻ.ഇ.മനോഹർ, പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്‌ണൻ, സ്‌കൂൾ അധികൃതർ എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.
ആഘോഷ സമിതി കൺവീനർമാരായ  പി.എസ്.ബാലകൃഷ്ണൻ നായർ, ശ്രീരാജ് ശ്രീവിലാസം, കെ.സദാശിവൻപിള്ള  എന്നിവർ പത്ര സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.