09:49pm 21 October 2026
NEWS
പത്തനംതിട്ടയിൽ ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്
03/03/2025  12:52 PM IST
nila
പത്തനംതിട്ടയിൽ ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്

പത്തനംതിട്ടയിൽ ഭാര്യയേയും സു​ഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവി​ഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നെന്ന് പ്രതി. ഇന്നലെ രാത്രിയിലാണ് പത്തനംതിട്ട  കലഞ്ഞൂർ പാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരെ വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാളെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 

 ബൈജുവും വിഷ്ണുവും സുഹൃത്തുക്കളും അയൽവാസികളുമാണ്. മരപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോകുന്നതും. ഇന്നലെയും ജോലി കഴിഞ്ഞ് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു. ഇതിന് പിന്നാലെ ഭാര്യയ്ക്ക് രഹസ്യഫോൺ ഉണ്ടായിരുന്നത് ബൈജു ഇന്നലെ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വാട്‌സാപ്പ് ചാറ്റിൽ വൈഷ്ണയും വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായി. ബൈജു ഫോൺ പരിശോധിക്കുന്നത് കണ്ട വൈഷ്ണ വിഷ്ണുവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറുകയായിരുന്നു.

 ബൈജുവിന്റെ വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി അമ്മയ്ക്കൊപ്പം വാടകയ്ക്കാണ് വിഷ്ണു താമസിച്ചിരുന്നത്. വിഷ്ണുവിന്റെ വീട്ടിലെ കതകിൽ തട്ടി വിളിക്കാൻ ശ്രമിച്ച വൈഷ്ണയെ പിന്നാലെയെത്തിയ ബൈജു കൊടുവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന് മൊഴി നൽകിയത്. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img