11:22am 11 November 2026
NEWS
മനോരാജ് കഥാസമാഹാര പുരസ്‌കാരം രേഖയ്ക്ക്
25/09/2025  11:26 AM IST
ചെറുകര സണ്ണിലൂക്കോസ്
മനോരാജ് കഥാസമാഹാര പുരസ്‌കാരം രേഖയ്ക്ക്

 

അന്തരിച്ച കഥാകൃത്ത് കെ. ആര്‍. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാര പുരസ്‌കാരത്തിന് ഈ വര്‍ഷം എഴുത്തുകാരി കെ. രേഖ അര്‍ഹയായി. 

രേഖയുടെ മനുഷ്യാലയ ചന്ദ്രിക എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. പൂയപ്പള്ളി തങ്കപ്പന്‍, ജോസഫ് പനയ്ക്കല്‍, അന്‍വര്‍ ഹുസൈന്‍, വി.എം. ദേവദാസ് എന്നിവരടങ്ങിയ ജൂറിയാണ് രേഖയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. 33333 രൂപയും ശില്പവുമടങ്ങുന്ന പുരസ്‌കാരം 27 ന് വൈകുന്നേരം മൂന്നിന് ചെറായി പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തില്‍ കഥാകൃത്ത് പി.എഫ് മാത്യൂസ് സമ്മാനിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img