12:39am 29 October 2026
NEWS
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായങ്ങളിൽ നിയന്ത്രണ പരിഷ്കാരങ്ങൾ കൊണ്ടുവരണം:ഇലോൺ മസ്‌ക്
22/05/2025  08:08 AM IST
nila
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായങ്ങളിൽ നിയന്ത്രണ പരിഷ്കാരങ്ങൾ കൊണ്ടുവരണം:ഇലോൺ മസ്‌ക്

ദോഹ:ഓട്ടോമോട്ടീവ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായങ്ങളിൽ നിയന്ത്രണ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ഇലോൺ മസ്‌ക് ആവശ്യപ്പെട്ടു.
ഖത്തർ ഇക്കണോമിക് ഫോറത്തിൽ (ക്യുഇഎഫ്)വെർച്വൽമീറ്റിങ്ങിൽസംസാരിക്കുകയായിരുന്നു മസ്ക്ക്. 
ഡോഗ് എന്നറിയപ്പെടുന്ന ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് വഴി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള തന്റെ ഉപദേശകറോളിൽ താൽപ്പര്യ വൈരുദ്ധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി, തന്റെ പങ്ക് പൂർണ്ണമായും കൂടിയാലോചനപരമാണെന്നും  അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഭാവിയെക്കുറിച്ച് മസ്‌ക് തന്റെ വീക്ഷണങ്ങൾ പങ്കു വച്ചു.
സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തെയും  അതിന്റെ ഭാവി കാഴ്ചപ്പാടുകളെകുറിച്ചും മസ്ക്ക് വിശദീകരിച്ചു.
ഭാവിയിൽ പ്രചാരണ  ചെലവുകൾ കുറക്കുമെന്നും അതേസമയം രാഷ്ട്രീയ ചെലവുകൾ ആവശ്യമാണെന്ന് കണ്ടാൽ അങ്ങനെ ചെയ്യുമെന്നും മസ്‌ക് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img