NEWS
ജനവാസ മേഖലയിലെ സ്ഥിരം ശല്യക്കാരനായ കരടിയെ ആന ചവിട്ടി
22/02/2025 01:56 PM IST
nila

പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്ന കരടിയെ ആന ചവിട്ടി. കാലിൽ പരിക്കേറ്റനിലയിലാണ് കരടിയെ കണ്ടെത്തിയത്. പാദത്തിൽ ആനയുടെ ചവിട്ടേറ്റ നിലയിലാണ് കരടിയുള്ളത്.
മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിരം ശല്യമായിരുന്നു പരിക്കേറ്റ കരടി. വനം വകുപ്പിൻറെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കരടിയെ കൂടുവെച്ച് പിടികൂടി. തൃശൂർ മൃഗശാലയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കരടിയെ മാറ്റിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











