08:18pm 07 November 2026
NEWS
മധുരപാനീയങ്ങളുടെ രജിസ്ട്രേഷൻ ഇനി ഡിജിറ്റൽ: ധരീബ പ്ലാറ്റ്‌ഫോം വഴിയുള്ള പുതിയ പരിഷ്കാരം നവംബർ 1 മുതൽ
08/09/2026  09:54 AM IST
nila
മധുരപാനീയങ്ങളുടെ രജിസ്ട്രേഷൻ ഇനി ഡിജിറ്റൽ: ധരീബ പ്ലാറ്റ്‌ഫോം വഴിയുള്ള പുതിയ പരിഷ്കാരം നവംബർ 1 മുതൽ

 

ദോഹ:മധുരപാനീയങ്ങളുടെ  രജിസ്ട്രേഷനായി ആവശ്യമായ അനാലിസിസ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ 'ധരീബ' (Dhareeba) പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി അംഗീകരിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി (GTA) അറിയിച്ചു. 2026 നവംബർ 1 മുതലാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചതും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതുമായ ലബോറട്ടറികളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതോടെ സർട്ടിഫിക്കറ്റുകൾ മാനുവലായി അറ്റാച്ച് ചെയ്യേണ്ട ആവശ്യം ഒഴിവാകും.നികുതിദായകർ (Taxpayer) ഉൽപ്പന്ന രജിസ്ട്രേഷൻ അപേക്ഷ ധരീബ പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കണം.
​തുടർന്ന്, അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും മധുരവർദ്ധകങ്ങളുടെയും (Sugar & Sweeteners) അളവും തരവും പരിശോധിക്കുന്നതിനായി സാമ്പിളുകൾ അംഗീകൃത ലബോറട്ടറികളിൽ ഒന്നിൽ എത്തിക്കണം.
​പരിശോധന പൂർത്തിയാക്കി ലബോറട്ടറി ഫലങ്ങൾ അംഗീകരിച്ചു കഴിഞ്ഞാൽ, അനാലിസിസ് സർട്ടിഫിക്കറ്റും അനുബന്ധ ഡാറ്റയും സ്വയം ധരീബ പ്ലാറ്റ്‌ഫോമിലേക്ക് ലഭ്യമാകും.
​പരിശോധനാ ഫലങ്ങൾ നേരിട്ട് പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്നത് വഴി രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാകുകയും, മാനുവൽ ജോലികൾ കുറയുകയും, വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനും സാധിക്കും.​മധുരപാനീയങ്ങൾക്കുള്ള എക്സൈസ് നികുതിയുടെ പരിധി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ സംയോജനം നടപ്പിലാക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള ഇലക്ട്രോണിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img