01:24am 11 September 2026
NEWS
സ്വകാര്യ വ്യക്തിക്ക് നഷ്‌ടപരിഹാരം നൽകാത്തതിന് രജിസ്‌ട്രേഷൻ ഐജിയുടെ വാഹനം ജപ്തി ചെയ്തു


08/07/2025  11:16 AM IST
സുരേഷ് വണ്ടന്നൂർ
സ്വകാര്യ വ്യക്തിക്ക് നഷ്‌ടപരിഹാരം നൽകാത്തതിന് രജിസ്‌ട്രേഷൻ ഐജിയുടെ വാഹനം ജപ്തി ചെയ്തു

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയിൽനിന്ന് ഏറ്റെടുത്ത ഭൂമിക്ക് നഷ്‌ടപരിഹാരം നൽകാത്തതിനെത്തുടർന്ന് രജിസ്‌ട്രേഷൻ ഐജിയുടെ ഔദ്യോഗിക വാഹനം കോടതി നിർദേശപ്രകാരം ജപ്തി ചെയ്തു. ഇന്നലെ രാവിലെ രജിസ്‌ട്രേഷൻ ഐജി ശ്രീധന്യ സുരേഷ് ഓഫീസിലെത്തിയ വാഹനമാണ് ഉച്ചയോടെ ജപ്തി ചെയ്തത്.

ഭൂമി ഏറ്റെടുത്തിട്ടും 13.12 ലക്ഷം രൂപ അധിക നഷ്‌ടപരിഹാരം നൽകാത്തതിന് കരമന സ്വദേശി കലയാണ് കോടതിയെ സമീപിച്ചത്. മഹീന്ദ്ര XUV700 മോഡൽ വാഹനമാണ് ജപ്തി ചെയ്തത്. നഷ്‌ടപരിഹാരം നൽകിയില്ലെങ്കിൽ വാഹനം ലേലത്തിലൂടെ വിറ്റ് പരാതിക്കാരിക്കു പണം കൈമാറാനാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img