കൊച്ചി വാട്ടര്‍ മെട്രോ, പാരമ്പര്യ ട്രസ്റ്റുമായി ചേർന്ന് 12 ന് സംഘടിപ്പിക്കുന്ന ഓണ പൂക്കളമത്സരത്തിന് ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്യാം. ഒരു പാരമ്പര്യ യാത്ര, ഐക്യത്തിന്റെ പൂക്കളം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മല്‍സരത്തിന് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 50,000രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും, 5000 രൂപ വീതം രണ്ട് ടീമുകൾക്ക് പ്രോല്‍സാഹന സമ്മാനവും ലഭിക്കും. സെപ്റ്റംബര്‍ 12 ന് രാവിലെ 8 മണി മുതല്‍ വാട്ടര്‍ മെട്രോ വൈറ്റില ഹബ്ബില്‍ വെച്ചാണ് മൽസരം. ചുങ്കത്ത് ഫാഷൻ ജൂവൽറി, ആക്‌സിസ് ബാങ്ക് , ഇ വി എം സ്‌കോഡ , മില്‍മ എന്നിവരുടെസഹകരണത്തോടെ സംഘടിപ്പിക്കുന്ന മല്‍സരത്തിൽ നാലുപേരടങ്ങുന്ന സംഘത്തിന് മല്‍സരിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ 9447744400 ; 9447014659 കൊച്ചി വാട്ടർ മെട്രോ വൈബ്‌സൈറ്റിലുള്ള ക്വൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും രജീസ്റ്റര്‍ ചെയ്യാം.








