05:54pm 12 November 2026
NEWS
ഗൾഫ് വിദ്യാർത്ഥി സഹകരണം ശക്തിപ്പെടുത്താൻ ഖത്തർ യുണിവേഴ്സിറ്റിയിൽ മേഖലാതല യോഗം
15/01/2026  12:53 PM IST
nila
ഗൾഫ് വിദ്യാർത്ഥി സഹകരണം ശക്തിപ്പെടുത്താൻ ഖത്തർ യുണിവേഴ്സിറ്റിയിൽ മേഖലാതല യോഗം

ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ സർവകലാശാലകളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ പങ്കാളിത്തത്തോടെ GCC സ്റ്റുഡന്റ് അഡ്വൈസറി കൗൺസിലുകളുടെ 10-ാമത് യോഗം ഖത്തർ യൂണിവേഴ്സിറ്റി (QU) ആതിഥേയത്വം വഹിച്ചു. ഗൾഫ് മേഖലയിലെ വിദ്യാർത്ഥി സംവാദം ശക്തിപ്പെടുത്തുക, പൗരത്വവും ടീമ്വർക്കും പ്രോത്സാഹിപ്പിക്കുക, സർവകലാശാലാ സമൂഹങ്ങൾക്ക് ഗുണകരമായ സംയുക്ത വിദ്യാർത്ഥി പദ്ധതികൾക്ക് പിന്തുണ നൽകുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥി പങ്കാളിത്തം വർധിപ്പിക്കാനും ഗൾഫ് യുവാക്കൾ തമ്മിലുള്ള അക്കാദമിക്, സാമൂഹിക, വികസന സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന പതിവ് യോഗങ്ങളുടെ ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. വിദ്യാർത്ഥി നേതൃത്വം, സന്നദ്ധ സേവനം, സമൂഹകേന്ദ്രിത പ്രവർത്തനങ്ങൾ എന്നിവയിലെ വിജയ മാതൃകകൾ പങ്കുവെക്കുകയും മികച്ച നിർദേശങ്ങൾ തിരഞ്ഞെടുത്ത് വിദ്യാർത്ഥി കൗൺസിലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ രൂപപ്പെടുത്തുകയും ചെയ്തു.
ഈ യോഗം ഗൾഫ് തലത്തിൽ വിദ്യാർത്ഥി സഹകരണം ശക്തിപ്പെടുത്തുന്ന നിർണായക വേദിയാണെന്ന് ഖത്തർ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് റെപ്രസന്റേറ്റീവ് ബോർഡിന്റെ സീനിയർ സ്പെഷ്യലിസ്റ്റ് അമൽ മുഹമ്മദ് അൽ സുവൈദി
പറഞ്ഞു. വിദ്യാർത്ഥികളിൽ കൂട്ടായ്മയും ഉത്തരവാദിത്വബോധവും വളർത്തുന്നതിനും സുസ്ഥിര വികസനത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയുന്ന തലമുറയെ തയ്യാറാക്കുന്നതിനും ഇത്തരം സംഗമങ്ങൾ സഹായിക്കുന്നതായും അവർ വ്യക്തമാക്കി.
GCC സർവകലാശാലകളിലെ വിദ്യാർത്ഥി നേതാക്കളുമായി ആശയവിനിമയം നടത്താനും മികച്ച പ്രവർത്തന മാതൃകകൾ പഠിക്കാനും  യോഗം മികച്ച അവസരമാണെന്ന് 
സ്റ്റുഡന്റ് റെപ്രസന്റേറ്റീവ് ബോർഡ് പ്രസിഡൻറ് മുഹമ്മദ് ഹാഷിം അൽ സയ്യിദ്പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img