07:14pm 28 September 2026
NEWS
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം : ക്യാമ്പസ് പര്യടനവും സിനിമാ സംവാദവും നടത്തി
05/08/2025  11:28 AM IST
Nasar
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം : ക്യാമ്പസ് പര്യടനവും സിനിമാ സംവാദവും നടത്തി

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഗസ്ത് 8 മുതൽ 11 വരെ കോഴിക്കോട്  സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ പ്രചാരണാർഥം മലബാർ ക്രിസ്ത്യൻ കോളെജിൽ  ക്യാംപസ് പര്യടനവും
സിനിമാ സംവാദവും നടത്തി.  
സംവിധായകനും നടനുമായ മുസ്തഫ,
നടന്മാരായ അപ്പുണ്ണി ശശി,  പ്രദീപ് ബാലൻ എന്നിവർ സമകാലിക സിനിമാ വിഷയങ്ങളെക്കുറിച്ച്  സംവദിച്ചു. ചലച്ചിത്രങ്ങളുടെ രാഷ്ട്രീയം മുതൽ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തെക്കുറിച്ച് വരെ  വിദ്യാർത്ഥികളുമായി  സംവദിച്ചു. 
ക്രിസ്ത്യൻ  കോളേജിലെ ഫിലിം ക്ലബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചലച്ചിത്രോത്സവത്തിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img