12:21pm 11 November 2026
NEWS
15 ആം വാർഷികം ആഘോഷ മാക്കി റീജൻസി ഗ്രൂപ്പ്‌
30/09/2025  10:31 AM IST
nila
15 ആം വാർഷികം ആഘോഷ മാക്കി റീജൻസി ഗ്രൂപ്പ്‌

 

ദോഹ: ഖത്തറിൽ 15 വർഷത്തെ റീട്ടെയിൽ മികവ് ആഘോഷിച്ച് റിജൻസി ഗ്രൂപ്പ്. അബൂ ഹമൂറിൽ ഒരു ഹൈപ്പർമാർക്കറ്റുമായി 2010ൽ തുടക്കം കുറിച്ച റിജൻസി ഗ്രൂപ്പിന് നിലവിൽ ഖത്തറിലുടനീളം ഒൻപത് ഔട്ട്ലറ്റ്ലെറ്റുകളുണ്ട്.
ഉംസലാൽ അലി, ഐൻഖാലിദ്, അൽ വഖ്റ, റാംബോ മാർട്ട് ഗോൾഡ് പ്ലാസ, റിജൻസി എക്‌സ്പ്രസ് ഉം അൽ അമദ്, റിജൻസി ഹൈപ്പർ ട്രേഡ് സെന്റർ, റിജൻസി ഹൈപ്പർ ട്രേഡ് സ്‌ൻ്റർ അൽ ഗറാഫ, റിജൻസി ഷോപ്പിംഗ് കോംപ്ലക്‌സ് ഇസ്‌ഗാവ എന്നിവയാണ് മറ്റ് ഔട്ട്ലറ്റ്ലെറ്റുകൾ. ഇൻഹൗസ് ഹൗസ് ഹോൾഡ് ബ്രാൻ്റായ ടാഗ്, റാംബോ ഫിറ്റ്നസ് ആന്റ് ഗെയിംസ്, റീജന്റ്റ് ട്രേഡിംഗ്, റിജൻസി എക്‌സ്പ്രസ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്നിവ റിജൻസി ഗ്രൂപ്പിന്റെ വിജയകരമായി പ്രവർത്തിക്കുന്ന മറ്റു മേഖലകളാണ്.
ആഘോഷങ്ങളുടെ ഭാഗമായി റിജൻസി ഗ്രൂപ്പ് എല്ലാ ഔട്ട്ലറ്റ്ലെറ്റുകളിലും മികച്ച വാർഷിക ഓഫറുകൾ പ്രഖ്യാപിച്ചതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ഉപഭോക്താക്കൾക്ക് മേഗാ റാഫിൾ ഡ്രോ വഴിയും സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. 15 ടെലിവിഷനുകൾ, 15 റെഫ്രിഡ്‌ജറേറ്ററുകൾ, 15 വാഷിംഗ് മെഷീനുകൾ, 1 ബിഎഐസി എക്‌സ്7 കാർ, 1 ബിഎഐസി ബിജെ40 കാർ എന്നിവയാണ് സമ്മാനമായി ലഭിക്കുക. 50 ഖത്തർ റിയാലിൽ കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടക്കാനാവും.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണി മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കുട്ടികൾക്ക് ചിത്രരചനാ മത്സരം, ഫേസ് പെയിൻ്റിംഗ് പരിപാടിയും അരങ്ങേറുമെന്നും റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ അമീറുദ്ധീൻ കെ അറിയിച്ചു.
റിജൻസിയിൽ പതിനഞ്ച് വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. റിജൻസിയുടെ ശാഖകൾ മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക‌ർ അമീറുദ്ദീൻ, ചെയർമാൻ അലി അഹമ്മദ് കുവാരി, എ ജി എം വിജയകുമാർ, ഡയറക്ടർമാരായ അബ്‌ദുൽ ലത്തീഫ്, ഫർസാദ് അസീസ്, ഷബീർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img