12:52am 11 November 2026
NEWS
റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പുതിയ ഓഫീസ് തുറന്നു
27/08/2025  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പുതിയ ഓഫീസ് തുറന്നു

കൊച്ചി: പ്രമുഖ സാങ്കേതികവിദ്യാ സേവനദാതാക്കളായ റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്, കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ പ്രസ്റ്റീജ് സൈബര്‍ ഗ്രീന്‍സില്‍ പുതിയ അത്യാധുനിക ഓഫീസ് തുറന്നു.കമ്പനിയുടെ വളര്‍ച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സിഇഒ ആയ സജി കുമാര്‍ ആര്‍ കെ പറഞ്ഞു.  കൊച്ചിയിലെ പ്രതിഭാധനമായ മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്തി ആഗോള ഉപഭോക്താക്കള്‍ക്കായി ഭാവിക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. നൂതനാശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഭാവിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന ഉദ്യമമായി ഈ സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കും.പുതിയ ഇടത്തിലൂടെ സര്‍ഗ്ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും ചടുലമായ കേന്ദ്രം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സജി കുമാര്‍ പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img