01:18am 08 November 2026
NEWS
ജർമ്മനിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി സ്വന്തമാക്കാൻ മലയാളി നഴ്സുമാർക്ക് അവസരം
25/03/2025  09:22 AM IST
nila
ജർമ്മനിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി സ്വന്തമാക്കാൻ മലയാളി നഴ്സുമാർക്ക് അവസരം

കേരളത്തിലെ നഴ്സുമാർക്ക് ജർമ്മനിൽ വൻ തൊഴിലവസരം. രണ്ടര ലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്ന ജോലിക്കായി നോർക്കയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ഏപ്രിൽ ആറിനകം അപേക്ഷിക്കണമെന്നും നോർക്ക അറിയിച്ചു. 

നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിൽ ജർമ്മനിയിലേക്ക് 250 നഴ്സുമാർക്കാണ് തൊഴിലവസരം ഒരുങ്ങുന്നത്. ബി.എസ്.സി/ജനറൽ നഴ്സിംഗാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസ്സായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഉദ്യോഗാർത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 38 വയസാണ്. 

അഭിമുഖം മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്‌ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിർബന്ധമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒൻപതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവർക്ക് 250 യൂറോ ബോണസ്സിനും അർഹതയുണ്ട്. 

രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്‌ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img