02:39pm 29 October 2026
NEWS
ഖത്തറിലെ ഇന്ത്യൻ മാമ്പഴമേളയിൽ റെക്കോർഡ് വില്പന
19/06/2025  10:12 AM IST
nila
ഖത്തറിലെ ഇന്ത്യൻ മാമ്പഴമേളയിൽ റെക്കോർഡ് വില്പന

ദോഹ: സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന ഇന്ത്യൻ മാമ്പഴമേളയിൽ ഇതുവരെയായി56,000 കിലോഗ്രാം വിൽപ്പന രേഖപ്പെടുത്തി.ആദ്യ അഞ്ച് ദിവസങ്ങളിലായി
52,600 സന്ദർശകരാണ് പ്രദർശന നഗരിയിൽഒഴുകിയെത്തിയതെന്ന്സൂഖ് വാഖിഫിൻ്റെ എക്‌സ് പോസ്റ്റ് പറയുന്നു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽജൂൺ 21 ന് സമാപിക്കും.പൊതു അവധി ദിവസങ്ങളിൽ ഒഴികെ രാത്രി 10 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് പ്രവേശന സമയം.  എല്ലാ മാമ്പഴ ഇനങ്ങളും പ്രത്യേകമായി ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എയർ ഷിപ്പ്‌മെൻ്റുകൾ വഴി ഇറക്കുമതി ചെയ്തതാണ്.കേക്ക്, മധുരപലഹാരങ്ങൾ, ഐസ് ക്രീമുകൾ, ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പം 55 ഇനം മാമ്പഴങ്ങളും ഉത്സവത്തിൻ്റെ സവിശേഷതയാണ്. രാജപുരി, മൽഗോവ, നീലം, അൽഫോൻസോ, കേസർ, ബദാമി, മല്ലിക, ഇമാം പസന്ദ്, കാലാപാടി, തോതാപുരി, ചക്കരക്കുറ്റി, സിന്ദൂരം തുടങ്ങി ഏറ്റവും പ്രശസ്തമായ ഇന്ത്യൻ മാമ്പഴ ഇനങ്ങളാണ് എക്‌സ്‌പോയിലുള്ളത്. 38 ഇന്ത്യൻ കമ്പനികളാണ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. 
 ജൂൺ 12ന് ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തഇന്ത്യൻ
മാമ്പഴമേളഇന്ത്യൻമാമ്പഴങ്ങളുടെയും മാമ്പഴ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും സമ്പന്നമായ വൈവിധ്യവും സമാനതകളില്ലാത്ത രുചികളുംഅനുഭവിച്ച റിയാൻഅവസരമൊരുക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img