05:19am 03 November 2026
NEWS
രാജ്യത്ത് നങ്കൂരമിട്ട കപ്പലുകളുടെഎണ്ണത്തിൽ റെക്കോർഡ് നേട്ടം: മവാനിഖത്തർ
11/08/2025  09:16 AM IST
nila
രാജ്യത്ത് നങ്കൂരമിട്ട കപ്പലുകളുടെഎണ്ണത്തിൽ റെക്കോർഡ് നേട്ടം: മവാനിഖത്തർ

ദോഹ:കപ്പല്‍ ഗതാഗതത്തിൽ സമ്പന്നമായ പൈതൃകമുള്ള ഖത്തർ  നിർണ്ണായക നേട്ടങ്ങളുടെ നിറവിൽ. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ ഹമദ്, ദോഹ, അൽ റുവൈസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം നങ്കൂരമിട്ട കപ്പലുകളുടെഎണ്ണത്തിൽ റെക്കോർഡ് നേട്ട മെന്ന്  മവാനി റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിന്റെ എണ്ണ, വാതകം ഇതര വ്യവസായ മേഖലയില്‍ അടുത്ത കാലത്തായി ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് കരുത്തു പകരുന്നതാണ് ഈ നേട്ടം.
ഹമദ് തുറമുഖം മിഡിൽ ഈസ്റ്റിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രമായി മാറുകയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 7.5 ദശലക്ഷം TEU-കളുടെ ശേഷിയോടെ, വലിയ കപ്പലുകളും ടൂറിസവും കൈകാര്യം ചെയ്യുന്ന തരത്തിലാണ് തുറമുഖം നിർമ്മിച്ചിരിക്കുന്നത്. 2024-2025 ക്രൂയിസ് സീസണിൽ, ദോഹ തുറമുഖം 87 ക്രൂയിസ് കപ്പലുകളും 360,000-ലധികം സന്ദർശകരെയും സ്വീകരിച്ചുകൊണ്ട് ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് നിർണ്ണായക പിന്തുണ നല്‍കുന്നു.
ജൂലൈയിൽ, മൂന്ന് തുറമുഖങ്ങളിലുമായി 268 കപ്പലുകളാണ് ആകെ എത്തിയത്. ഇത് 2024 ജൂലൈയെക്കാൾ 14.04 ശതമാനവും ഈ വർഷം ജൂണിനെക്കാൾ 15.52 ശതമാനവും കൂടുതലുമാണ്. കുവൈത്ത്, ഇറാഖ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതത്തിന് പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഹമദ് തുറമുഖത്തിലേക്ക് മാത്രമായി 151 കപ്പലുകലാണ് ജൂലൈ മാസത്തില്‍ എത്തിയത്. 2025-ന്റെ ആദ്യ ഏഴ് മാസങ്ങളിൽ, 1,755 കപ്പലുകൾ മൂന്ന് തുറമുഖങ്ങളിലുമായി എത്തി. ഇത് രാജ്യത്തുണ്ടായ സമുദ്ര ഗതാഗതത്തിന്റെ വർധനവ് വ്യക്തമാക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img