NEWS
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്.
14/04/2026 03:19 PM IST
ചെറുകര സണ്ണിലൂക്കോസ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന.
5933 മെഗാ വാട്ടായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത.
കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന 5836 മെഗാ വാട്ടിന്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്.
112.16 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയാണ് കേരളം ഇന്നലെ ഉപയോഗിച്ചത്.
വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന.
ചൂടുകൂടിയ സാഹചര്യത്തിൽ എസി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടുന്നതിന് കാരണം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










