
ദോഹ: കായിക മേഖലയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ രണ്ട് ശാരീരിക വിദ്യാഭ്യാസ (Physical Education) അധ്യാപകരെ എക്‌സ്‌പാറ്റ്‌സ് സ്‌പോർട്ടീവ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിന്റെ ഏഴാം പതിപ്പിൽ ആദരിച്ചു.ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടിയ താരമായസ്റ്റീസൺ കെ. മാത്യുവിന്
അത്‌ലറ്റിക്സ് രംഗത്തെ മികച്ച പ്രകടനത്തിന് ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുൽ അസീസ് അൽ മോഹനദി പുരസ്കാരംനൽകി.ഇന്ത്യൻ ഹാൻഡ്‌ബോൾ ടീം അംഗവും തായ്‌വാനിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് 2025-ൽ വെങ്കല മെഡൽ ജേതാവുമായ മുഹമ്മദ് നവാസിന് അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി സി.എഫ്.ഒ മിസ്റ്റർ സതീഷ് പുരസ്‌കാരം സമ്മാനിച്ചു.കായികരംഗത്തോടുള്ള ഇവരുടെ പ്രതിബദ്ധതയും മികച്ച നേട്ടങ്ങളും സ്‌കൂളിന് വലിയ അഭിമാനമാണ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ മെഡലുകൾ നേടി ഖത്തറിലെ പ്രവാസി സമൂഹത്തിന് മാതൃകയായ എം.ഇ.എസ് സ്‌കൂൾ അധ്യാപകരെ ആദരിച്ചതിലൂടെ കായിക മികവിനുള്ള വലിയൊരു അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് സ്കൂൾ മാനേജ്മെന്റ് പറഞ്ഞു.











