03:20pm 19 September 2026
NEWS
വെരി.റവ.യാക്കോബ് തോമസ് റമ്പാന് സ്വീകരണം
15/09/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വെരി.റവ.യാക്കോബ് തോമസ് റമ്പാന് സ്വീകരണം
HIGHLIGHTS

പരുമല സെമിനാരി മാനേജരായി ചുമതലയേറ്റ വെരി.റവ.യാക്കോബ് തോമസ് റമ്പാനെ നിയുക്ത മെത്രാപ്പോലീത്താ ഫാ.എൽദോസ് എലിയാസിന്റെ നേതൃത്വത്തിൽ സെമിനാരിയിൽ സ്വീകരിച്ചപ്പോൾ. അസിസ്റ്റൻറ് മാനേജർമാരായ ഫാ. ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു. നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം എന്നിവർ സമീപം.

പരുമല : പരുമല സെമിനാരിയുടെ മാനേജരായി നിയോ​ഗിതനായ വെരി.റവ.യാക്കോബ് തോമസ് റമ്പാന് സെമിനാരിയിൽ സ്വീകരണം നൽകി.  മുൻമാനേജർ ഫാ.എൽദോസ് ഏലിയാസ്, സെമിനാരി. അസി. മാനേജർമാരായ ഫാ.ജെ മാത്തുക്കുട്ടി, ഫാ.​ഗീവർ​ഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം എന്നിവർ ചേർന്ന് യാക്കോബ് റമ്പാനെ സ്വീകരിച്ചു.  ഫാ എൽദോസ് ഏലിയാസ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പരുമല സെമിനാരിയുടെ പുതിയ മാനേജരായി ഫാ.യാക്കോബ് റമ്പാനെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img