05:41pm 09 September 2026
NEWS
വിമത സ്വരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ തടഞ്ഞ് എസ്.എഫ്.ഐ. പ്രതിഷേധം
16/09/2025  08:35 AM IST
ന്യൂസ് ബ്യൂറോ
വിമത സ്വരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ തടഞ്ഞ് എസ്.എഫ്.ഐ. പ്രതിഷേധം

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എം.എൽ.എ. ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും നിയമസഭയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് എം.എൽ.എ. ഹോസ്റ്റലിന് മുന്നിൽവെച്ച് വാഹനം തടഞ്ഞത്.

​പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനം തടയുകയായിരുന്നു. ഈ സമയം സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല. കാറിൽത്തന്നെ ഇരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിന് നേരെ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. പ്രതിഷേധമറിഞ്ഞ് പോലീസെത്തി എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അഭിറാം, സെക്രട്ടറി മിഥുൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

​എം.എൽ.എയെ ആക്രമിക്കാൻ വന്നതല്ലെന്നും, ജനവിരുദ്ധ പ്രവർത്തനങ്ങളോടുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും എസ്.എഫ്.ഐ. നേതാക്കൾ പറഞ്ഞു. പോലീസ് അകമ്പടിയോടെയാണ് പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് പോയത്. സംഭവത്തോട് എം.എൽ.എ. പ്രതികരിച്ചില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img